Advertisment

കണ്ണൂര്‍ തോട്ടടയില്‍ റിസോര്‍ട്ട് തകര്‍ന്ന് 50 ഓളം പൊലീസുകാര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

New Update

publive-imageകണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍  50 പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്.പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്. പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു.

Advertisment

publive-imageകണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അസോസിയേഷന്റെ പഠന ക്ലാസിന് എത്തിയതായിരുന്നു പൊലീസുകാര്‍. 10.30 ഓടെ റിസോര്‍ട്ടിലേക്ക് ആളുകള്‍ പ്രവേശിക്കുകയും കെട്ടിടം തകരുകയുമായിരുന്നു.ആകെ 80 പൊലീസുകാരാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്.ഇതില്‍ എഴുപതോളം പേര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മരം കൊണ്ടും ഓട് കൊണ്ടും മേഞ്ഞതായിരുന്നു റിസോര്‍ട്ടിന്‍റെ മേല്‍ക്കൂര. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായതായാണ് വിലയിരുത്തല്‍. ക്ലാസ് നടക്കുന്നതിനാല്‍ ക്യാമ്പിലുള്ളവരെല്ലാം തകര്‍ന്ന് വീണ മേല്‍ക്കൂരയുടെ താഴെയുള്ള ഹാളില്‍ തന്നെയായിരുന്നു.

publive-imageനാല് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മേല്‍ക്കൂര തകര്‍ന്ന് വീഴുന്നതിന് അല്‍പസമയം മുമ്പ് ഇവിടെയെത്തി മടങ്ങിയിരുന്നു.publive-imageതലയ്ക്കാണ് ഏറെ പേര്‍ക്കും പ്രധാനമായും പരിക്കേറ്റത്. വലിയ പഴക്കമില്ലാത്ത റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്നത്. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ട്.

publive-imageകടലിനോട് ചേര്‍ന്നുള്ള കാന്‍ഡില്‍ എന്ന റിസോര്‍ട്ടിലായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബീച്ചിനോട് ചേര്‍ന്നുള്ള കാന്‍ബേ റിസോര്‍ട്ടിന്‍റെ മേല്‍ക്കൂരയാണ് തകര്‍ന്ന് വീണത്. സംഭവത്തില്‍ പരിശോധന നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Advertisment