Advertisment

ആക്ഷേപഹാസ്യം എന്നപേരിൽ വ്യക്തിഹത്യ - നിലയ്ക്കലിലെ റിപ്പോർട്ടറോട് ഒന്ന് വിളിച്ചു ചോദിച്ചിട്ടു തട്ടിക്കൂട്ട് പരിപാടി നടത്തിയാൽ പോരെ ? മീഡിയ വണ്ണിനെതിരെ കോൺഗ്രസുകാരുടെ പൊങ്കാല

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പ്രതികരണം / അഖില്‍ പി എസ് 

Advertisment

യാഥാർഥ്യത്തെ മുറിച്ചുമാറ്റി പാതി സത്യങ്ങൾ മാത്രം പറയുന്ന സറ്റയർ പ്രോഗ്രാമുകൾക്കെതിരെ കോൺഗ്രസുകാരുടെ പൊങ്കാല. മീഡിയ വണ്ണിലെ പോളിമിക്സ് ,റിപ്പോർട്ടർ ചാനലിലെ ഡെമോക്രസി എന്നീ ആക്ഷേപഹാസ്യ പരിപാടിയിൽ പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കാൻ ശ്രമിച്ചതാണ് സൈബർ പൊങ്കാലയ്ക്ക് ഇടയാക്കിയത്.

publive-image

തമാശ എന്നപേരിൽ വ്യക്തിഹത്യ നടത്തരുത് എന്നും പ്രോഗ്രാം പിൻവലിക്കണം എന്നും ചൂണ്ടിക്കാട്ടിയാണ് കമന്റുകൾ. ഒരു കമന്റ് കോപ്പി ചെയ്തു കൂടുതൽ ഇതോടൊപ്പം നമ്പർ കൂടി ചേർത്തു മീഡിയ വണ്ണിന്റെ പേജിലാണ് കമന്റ് ചേർത്തിരിക്കുന്നത്. പ്രധാനകമന്റ്റ് ചുവടെ

റിപ്പോർട്ടർ ചാനലിലെ ഡെമോക്രായ്‌സിയും മീഡിയ വണ്ണിലെ പൊളിട്രിക്സ്ഉം തമാശയെന്ന രീതിയിൽ പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്ന രംഗങ്ങൾ വെട്ടിമുറിച്ചും കൂട്ടിച്ചേർത്തും പ്രചരിപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. അറസ്റ്റ് ചെയ്യാൻ പറഞ്ഞെന്നും ഇല്ലെന്നും പറയുന്ന രംഗങ്ങൾ കൂട്ടിച്ചേർത്താണ് പ്രതിപക്ഷ നേതാവിനെ ആക്ഷേപിക്കുന്നത്.

ഇങ്ങനെ രണ്ടുതരത്തിൽ പറഞ്ഞു എന്നതിന്റെ വാസ്തവം നിലക്കലിലെ റിപ്പോർട്ടറോട് വിളിച്ചു ചോദിച്ചിരുന്നെങ്കിൽ ഇത്തരം വ്യക്തിഹത്യകൾ ഒഴിവാക്കാമായിരുന്നു. ഭക്തന്മാർ കൂട്ടത്തോടെ എത്തുന്ന ശബരിമലയിൽ 144 പ്രഖ്യാപിച്ചത് ശരിയല്ലെന്നും പിൻവലിക്കണം എന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്നിവരുടെ നേതൃത്വത്തിൽ ശബരിമലയിലേക്ക് പുറപ്പെട്ടത്.

publive-image

ഉപ്പ് കുറുക്കി ഉപ്പു നികുതി ലംഘിച്ചത് പോലെ കൂട്ടം കൂടി 144 ലംഘിക്കാനാണ് നേതാക്കൾ തീരുമാനിച്ചത്. പത്തനംതിട്ടയിലെ ജില്ലാ നേതൃത്വം കൂടി എത്തിയതോടെ നൂറോളം പേർ ശബരിമലയിൽ എത്തി. എം എൽ എമാർ ,ജില്ലാപഞ്ചായത് പ്രസിഡന്റ് എന്നിവരെ മാത്രമേ കടത്തിവിടൂ എന്ന നിലപാടാണ് എസ് പി യതീഷ് ചന്ദ്ര ആദ്യം അറിയിച്ചത് .

നിരോധനാജ്ഞ ലംഘിക്കാനാണ് ഇവിടെ എത്തിയതെന്നും കൂട്ടം കൂടി മാത്രമേ പോകൂ എന്നും അറസ്റ്റ് ചെയ്യുന്നെങ്കിൽ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞു പ്രതിപക്ഷ നേതാവ് പറഞ്ഞശേഷം റോഡിൽ കുത്തിയിരുന്നു. ആദ്യം അറസ്റ്റ് ചെയ്യാനാണ് പോലീസ് തയാറെടുത്തതെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. കൂട്ടം കൂടി തന്നെ യുഡിഎഫ് സംഘത്തെ പമ്പയിലേക്ക് പോകാൻ പോലീസ് അനുവദിച്ചതോടെ നിരോധനാജ്ഞ പൊളിഞ്ഞു.

സമരം ലക്‌ഷ്യം കണ്ടതോടെ പ്രതിപക്ഷ മാധ്യമങ്ങളോട് സംസാരിച്ചു നിൽക്കുന്ന സമയത്ത് തന്നെ മുഖ്യമന്ത്രി തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തുകയായിരുന്നു. സമരം അവസാനിപ്പിക്കുന്നതിനായി ``തങ്ങളെ അറസ്റ്റ് ചെയ്യൂ എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു`` എന്ന പരാമർശം മുഖ്യമന്ത്രി നടത്തി എന്ന് മാധ്യമ പ്രവർത്തകർ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.

publive-image

അറസ്റ്റ് ചെയ്തു സമരം അവസാനിപ്പിക്കാൻ പ്രതിപക്ഷത്തെ ആരാണ് ആവശ്യപ്പെട്ടത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രണ്ടാമത്തെ ചോദ്യം മുറിച്ചു മാറ്റി ആദ്യം ഫിറ്റ് ചെയ്തു പ്രതിപക്ഷ നേതാവിനെ അപമാനിക്കുകയാണ് റിപ്പോർട്ടറും മീഡിയ വണ്ണും ചെയ്തത് . സിപിഎമ്മിന്റെ സൈബർ ഫോഴ്സ് ഈ ലിങ്ക് ഏറ്റെടുത്തു നന്നായി പ്രചരിപ്പിക്കുന്നുണ്ട്.

ശബരിമലയ്ക്കു വേണ്ടി സംസാരിക്കുമ്പോൾ രമേശ് ചെന്നിത്തല,വിഎസ് ശിവകുമാർ തുടങ്ങിയ ഹിന്ദു നാമധാരികളെ സംഘികളാക്കാൻ കൊണ്ടുപിടിച്ച ശ്രമം ആണ് സിപിഎം ചെയ്യുന്നത്. ഈ പണി ഇപ്പോൾ മാധ്യമം പത്രത്തിന്റെ ഓൺലൈൻ പത്രവും ചെയ്യുന്നുണ്ട്.

publive-image

ചുറ്റിക അരിവാൾ ചിഹ്നത്തിൽ മത്സരിച്ച നികേഷ്‌കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ നടത്തുന്ന പാർട്ടി പ്രവർത്തനം നമുക്ക് മനസിലാക്കാം. പക്ഷെ ദൃശ്യമാധ്യമ രംഗത്തെ നിഷ്പക്ഷ മുഖമായി അറിയപ്പെടുകയും മലയാള ദൃശ്യമാധ്യമത്തിലെ പൊളിറ്റിക്കൽ സറ്റയർ പ്രോഗ്രാമിന്റെ പിതാവുമായ പിടി നാസർ ഒരിക്കലും ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു.

publive-image

ആട് തേക്ക് മാഞ്ചിയം തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ഈ  പത്രപ്രവർത്തകൻ തമാശ ഉണ്ടാക്കാൻ വേണ്ടി ആണെങ്കിൽ പോലും ഇത്തരം വെട്ടിക്കൂട്ട് പ്രോഗ്രാം ചെയ്യേണ്ടിയിരുന്നില്ല. രണ്ടു സാഹചര്യത്തിൽ പറഞ്ഞ ബൈറ്റുകൾ കൂട്ടിക്കെട്ടി പ്രതിപക്ഷ നേതാവിനെ അപമാനിക്കാൻ ശ്രമിച്ച പ്രോഗ്രാം ക്ലിപ്പുകൾ രാഷ്ട്രീയ മര്യാദ ഉണ്ടെങ്കിൽ പിൻവലിക്കണം.

ramesh chennithala sabarimala
Advertisment