Advertisment

ദുബായിലേക്ക് ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി; യാത്രക്കാര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്താന്‍ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി

New Update

publive-image

Advertisment

തിരുവനന്തപുരം: ദുബായില്‍ താമസിക്കുന്നവര്‍ക്ക് ജൂണ്‍ 22 മുതല്‍ തിരിച്ചുചെല്ലാന്‍ അവിടുത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ ദുബായിലേക്ക് ഉടന്‍ വിമാന സര്‍വീസ് പുനരാരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

ദുബായ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ധാരാളം പ്രവാസികള്‍ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കാത്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദുബായിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സിവില്‍ വ്യോമയാന മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഇ-മെയില്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

തിരിച്ചുപോകുന്ന യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നടത്താന്‍ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment