Advertisment

കേരള അഗ്രോ ഇന്‍സഡ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നും പെന്‍ഷന്‍ പറ്റി പതിനെട്ടുവര്‍ഷം കഴിഞ്ഞിട്ടും ആനൂകൂല്യം ലഭിക്കാതെ 140 പേര്‍ ദുരിതത്തില്‍

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: പെന്‍ഷന്‍പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് പതിനെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ട് കുടിശ്ശിക ആനുകൂല്യങ്ങള്‍ ലഭിക്കാതെ നരകിക്കുന്നവര്‍ മന:സാക്ഷിയുടെ ചോദ്യചിഹ്നമാവുകയാണ്. ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ കേരള അഗ്രോ ഇന്‍സഡ്ട്രീസ് കോര്‍പ്പറേഷനില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞ ജീവനക്കാര്‍ക്ക് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഗ്രാറ്റിവിറ്റി പലിശയും ക്ഷാമബത്ത കുടിശ്ശികയും കിട്ടാത്തതിനാല്‍ വളരെ ദുരിതത്തിലാണ്.

Advertisment

കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷനില്‍ അന്വേഷിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും ഒരു കോടി ഇരുപത്തി ഏഴ് ലക്ഷം രൂപ ഫണ്ട് ലഭിച്ചെങ്കില്‍ മാത്രമേ കുടിശ്ശിക തരാന്‍ കഴിയുകയുള്ളൂ എന്നാണ് പറയുന്നത്.

രണ്ടായിരത്തി രണ്ട് മുതല്‍ ജോലിയില്‍ നിന്നും വിരമിച്ച ഏകദേശം 140 പേര്‍ക്കാണ് ഈ ദുരന്താനുഭവം നേരിടേണ്ടി വന്നത്. 18 വര്‍ഷത്തെ കാലതാമസം കണക്കാക്കുമ്പോള്‍ ഒരു വലിയ തുക തന്നെ കുടിശ്ശിക കിടപ്പുണ്ട്. പിരിഞ്ഞവരില്‍ 1000 ത്തില്‍ താഴെ ഇ പി എഫ് പെന്‍ഷന്‍ വാങ്ങുന്നവരുമുണ്ട്.

കൂടുതല്‍ പേര്‍ക്കും ഇപ്പോള്‍ 75 വയസ്സിനു മുകളില്‍ പ്രായമുണ്ട്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ മാത്രമേ ചിലര്‍ക്കു കിട്ടുന്നുള്ളൂ. ഇതില്‍ ഭൂരിപക്ഷം ആള്‍ക്കാരും കടുത്ത ദാരിദ്ര്യത്തിലും രോഗാവസ്ഥയിലുമാണ്.

മരുന്നുവാങ്ങാന്‍ പോലും നിവൃത്തി ഇല്ലാത്ത അവസ്ഥയാണ്. മറ്റൊരു ദുരിതം ഈ കുറഞ്ഞ വരുമാനക്കാര്‍ക്ക് റേഷന്‍കാര്‍ഡാണ് .

ഗവണ്‍മെന്റ് സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയവരുടെ ഗണത്തില്‍പ്പെടുത്തിയുള്ള വെള്ളകാര്‍ഡുകളാണ് ഇവര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ആയതിനാല്‍ റേഷന്‍ സംബന്ധമായ യാതൊരു ആനുകൂല്യങ്ങളും ലഭിക്കുന്നതുമില്ല.

ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഈ വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് അവര്‍ വീണ്ടും അപേക്ഷിക്കുകയാണ്.

RETURED EMPLOY
Advertisment