Advertisment

 ഇത്തരം പ്രതികരണങ്ങളൊന്നും തന്നെ തളര്‍ത്തില്ല ,ഇന്നലെ രാത്രി മുതല്‍ തെറിവിളികളുടെ പൂരമാണ് ; സിദ്ദിഖിന്റെ മുഖംമൂടി വലിച്ചു കീറണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇത് പറഞ്ഞത്‌ ; താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്ന് രേവതി സമ്പത്ത് 

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: സിദ്ദിഖിനെതിരെ ലൈംഗികാധിക്ഷേപ വെളിപ്പെടുത്തലുമായി എത്തിയ നടി രേവതി സമ്പത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണമാണ് നടക്കുന്നത്. ഇത്തരം പ്രതികരണങ്ങളൊന്നും തന്നെ തളര്‍ത്തില്ലെന്നും സിദ്ദിഖിന്റെ മുഖംമൂടി വലിച്ചുകീറണമെന്ന ഉദ്ദേശത്തോടെ താന്‍ അനുഭവിച്ച കാര്യങ്ങളാണ് പറഞ്ഞതെന്നും രേവതി പ്രതികരിച്ചു.

Advertisment

publive-image

‘ 2016 ല്‍ നടന്ന കാര്യമാണ് ഇത്. എന്തുകൊണ്ട് പറയാന്‍ വൈകിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത്രനാളും പറയാതിരുന്നത് എന്താണെന്ന് ചോദിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഇത്തരമൊരു അനുഭവമുണ്ടാകുമ്പോള്‍ നമുക്ക് തന്നെ അത് ഡൈല്യൂട്ട് ചെയ്ത് വരാന്‍ സമയം എടുക്കും. അതില്‍ നിന്നും പുറത്തുകടക്കാന്‍ എടുക്കുന്ന സമയം വലുതാണ്.

എന്തറിഞ്ഞിട്ടാണ് ആളുകള്‍ ഈ അനാവശ്യം പറയുന്നതും ചീത്ത വിളിക്കുന്നതും എന്ന് മനസിലാകുന്നില്ല. കാര്യത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ വന്ന് ചീത്തവിളിക്കുകയാണ്. ഒരു സ്ത്രീ അഭിപ്രായം പറയുന്നവളാണെന്ന് അറിഞ്ഞാല്‍ അവള്‍ അഹങ്കാരികളാണെന്ന് ചിലര്‍ മുദ്രകുത്തും. ഇവര്‍ക്കൊന്നും വേറെ ഒരു പണിയുമില്ലേ എന്നുള്ള രീതിയിലാണ് ആളുകളുടെ പ്രതികരണം.

എത്ര നാള്‍ കഴിഞ്ഞ് പറഞ്ഞാലും സത്യം സത്യമാണ്. 30 വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും മൂന്ന് വര്‍ഷം കഴിഞ്ഞ് പറഞ്ഞാലും ഈ സമയത്ത് പറഞ്ഞാലും അത് സത്യമല്ലാതാവില്ല. എനിക്കത് തുറന്നു പറയാനുള്ള ധൈര്യം കിട്ടാന്‍ സമയം വേണ്ടി വന്നു എന്നതേയുള്ളു. അതിന് ഒരു മുന്നൊരുക്കവും ഉണ്ടായിരുന്നില്ല. സിദ്ദിഖിന്റെ ആ വീഡിയോ നേരത്തെ കണ്ടതാണ്. ഇന്നലെ വീണ്ടും കാണാന്‍ ഇടയായപ്പോള്‍ സ്വാഭാവികമായി വന്ന കാര്യമാണ് ഞാന്‍ എഴുതി ഫേസ്ബുക്കില്‍ ഇട്ടത്.

publive-image

അല്ലാതെ അതിന് പിന്നില്‍ ചിലര്‍ പറയുന്ന പോലെ നിഗൂഢമായ ഒന്നും ഇല്ല. എനിക്ക് ഉണ്ടായത് വളരെ മോശം അനുഭവമാണ്. ഒരു സ്ത്രീയുടെ അടുത്ത് ഇത്രയും മോശമായി പെരുമാറുന്ന ആള്‍ക്ക് എന്ത് അവകാശമാണ്‌ ഉള്ളത്. ഞാനും ഒരു എക്‌സിക്യൂട്ടീവ് മെമ്പറാണ്. അവിടെ നടക്കുന്ന കാര്യങ്ങള്‍ അടുത്തറിയുന്ന ആളാണ്.

അങ്ങനെയുള്ളൊരു ഓര്‍ഗനൈസേഷനെ വെല്ലുവിളിക്കുമ്പോള്‍ നിങ്ങള്‍ക്കതിന് അവകാശമുണ്ടോ എന്ന ചോദ്യമാണ് ആ സമയത്ത് എനിക്ക് ചോദിക്കാന്‍ തോന്നിയത്. അതിന് കുറേ ഫാന്‍സ് അസോസിയേഷനുകാര്‍ ഏറ്റെടുത്ത് തെറി വിളിക്കുമെന്നൊന്നും കരുതിയില്ല. ഇന്നലെ രാത്രി മുതല്‍ തെറിവിളികളുടെ പൂരമാണ്. – രേവതി സമ്പത്ത് പറഞ്ഞു.

Advertisment