Advertisment

വൈറസില്‍ ശൈലജ ടീച്ചറായി രേവതിയും

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറസ്. ഏപ്രില്‍ 26 ന് ചിത്രം തീയറ്ററുകളിലെത്തും എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിപ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ രേവതിയുടെ ചിത്രം ചര്‍ച്ചയാവുന്നത്. ആരോഗ്യമന്ത്രിയായാണ് ചിത്രത്തില്‍ രേവതിയെത്തുന്നത്. എന്നാല്‍ ആരോഗ്യമന്ത്രിയായ കെകെ ശൈലജ ടീച്ചറോട് സാമ്യം തോന്നുന്ന തരത്തിലുള്ള ലുക്കാണ് രേവതിയ്ക്ക് ഉള്ളത്.

https://www.facebook.com/virusthemovie/photos/a.337929103508552/341424929825636/?type=3

ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം.

Advertisment