Advertisment

കുറിഞ്ഞി ഉദ്യാനം: കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി

New Update

തിരുവനന്തപുരം: കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉദ്യാനത്തിലെ തണ്ടപ്പേര്‍ പരിശോധനയ്ക്ക് ശേഷമാകും കയ്യേറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക. ഉദ്യാനത്തിലെ കൈയേറ്റ, പട്ടയ ഭൂമിയില്‍ വ്യക്തത വരുത്തുന്നതിന് സര്‍വേ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

publive-image

കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വേ നടപടികളില്‍ കുടിയേറ്റക്കാര്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിര്‍ത്തി പുനര്‍ നിര്‍ണയവുമായി ബന്ധപ്പെട്ട് മന്ത്രിതല സംഘം ഉദ്യാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, എം.എം.മണി, കെ.രാജു എന്നിവരാണ് മന്ത്രിതല സംഘ പ്രതിനിധികള്‍.

Advertisment