Advertisment

മികച്ച ഓഫറുകളുമായി റിയല്‍മി X7 5ജി വില്പന ആരംഭിച്ചു

author-image
ടെക് ഡസ്ക്
New Update

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ 5ജി സ്മാര്‍ട്ട്ഫോണ്‍ റിയല്‍മി X7 5ജിയുടെ വില്പന ആരംഭിച്ചു. ഈ മാസം 4-ന് എത്തിയ റിയല്‍മി X7 5ജി, 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം+ 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളിലാണ് വില്പനക്കെത്തിയിരിക്കുന്നത്. യഥാക്രമം 19,999 രൂപ, 21,999 എന്നിങ്ങനെയാണ് ഫോണിന്റെ വില.

Advertisment

publive-image

ഫ്ലിപ്കാര്‍ട്ട്, റിയല്‍മി വെബ്‌സൈറ്റുകള്‍ വഴിയാണ് വില്‍പന ആരംഭിച്ചത്. ലോഞ്ചിന്റെ ഭാഗമായി ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വാങ്ങുമ്ബോള്‍ 1,500 രൂപയുടെ ക്യാഷ്ബാക്കും ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ റിയല്‍മി X7 വാങ്ങുമ്ബോള്‍ 2,000 രൂപയുടെ ക്യാഷ്ബാക്കും റിയല്‍മി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ, 70 ശതമാനം വിലയ്ക്ക് ഫോണ്‍ വാങ്ങാനും ബാക്കി ഒരു വര്‍ഷത്തിന് ശേഷം നല്‍കാനുമുള്ള അവസരം ഫ്ലിപ്കാര്‍ട്ട് സ്മാര്‍ട്ട് അപ്ഗ്രേഡ് ഒരുക്കിയിട്ടുണ്ട്. ഇത് വഴി ആദ്യം റിയല്‍മി X7 5ജി 6 ജിബി + 128 ജിബി വേരിയന്റ് 13,999 രൂപയും 8 ജിബി + 128 ജിബി വേരിയന്റ് 15,399 രൂപയും നല്‍കി വാങ്ങാവുന്നതാണ്. ബാക്കി തുക പിന്നീട് അടയ്ക്കാവുന്നതാണ്.

6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി + (1,080x2,400 പിക്‌സല്‍) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 180Hz ടച്ച്‌ സാമ്ബിള്‍ റേറ്റും 600 നിറ്റ് പീക്ക് ബ്രൈറ്റ്നെസ്സുമുണ്ട് ഡിസ്‌പ്ലേയ്ക്ക്. റിയല്‍മി X7 5ജി ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമായ റിയല്‍മി UI ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഉടന്‍ പുറത്തിറങ്ങുന്ന റിയല്‍മി UI 2.0 അപ്‍ഡേയ്റ്റ് സ്മാര്‍ട്ട്ഫോണിന് ലഭിക്കും. മാലി-ജി 57 എംസി 3 ജിപിയുവുമായി ചേര്‍ന്ന പ്രവര്‍ത്തിക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 800 U 5ജി SoC പ്രോസസ്സര്‍ ആണ് ഫോണിന്. 65W സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 4,310mAh ബാറ്ററിയാണ് റിയല്‍മി X7 5ജിയ്ക്ക്.

64 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2 മെഗാപിക്സല്‍ മാക്രോ ലെന്‍സ് എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് റിയല്‍മി X7 5ജിയ്ക്ക്. 6 മെഗാപിക്സല്‍ സെല്‍ഫി ക്യാമെറയാണ് ഇതില്‍. 5ജി കൂടാതെ ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍.

REYALME OFFER
Advertisment