Advertisment

റിയ ആർട്ട് ഫെസ്റ്റ് 2018 സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) അംഗങ്ങൾക്കുവേണ്ടി റിയ ആർട്ട് ഫെസ്റ്റ് 2018 എന്ന പേരിൽ കലാമത്സരങ്ങൾ സംഘടിപ്പിച്ചു.അൽ മാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മത്സരത്തിൻറെ ഉദ്‌ഘാടനം ഉപദേശകസമിതി അംഗം പൈലി ആൻറണി നിർവഹിച്ചു.പ്രസിഡന്റ് അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു.

Advertisment

publive-image

ശിവകുമാർ ,ഉമ്മർകുട്ടി എന്നിവർ കലാമത്സരങ്ങൾക്ക് ആശംസകൾ അർപ്പിച്ചു.തുടർന്ന് നടന്ന ലളിത ഗാനം ,സിനിമ ഗാനം ,സെമി ക്ലാസിക്കൽ ഡാൻസ് , സിനിമാറ്റിക് ഡാൻസ് , എന്നീ ഇനങ്ങളിൽ സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. തുടർന്നു നടന്ന  മത്സരത്തിൽ. ഏറ്റവും കൂടുതൽ പോയിൻറ് നേടി സുമേഷി യൂണിറ്റ് ട്രോഫി കരസ്ഥമാക്കി. രണ്ടാം സ്ഥാനം  ബത്ത യുണിറ്റ് കരസ്ഥമാക്കി.

സംഗീത വിഭാഗത്തിൽ ബബിത റോജി ,ജുബിൻ പോൾ , ഡാൻസ് വിഭാഗത്തിൽ ജിഷ സുരേഷ് ,ഹണി വർഗീസ് അഭിനയ വിഭാഗത്തിൽ ജോർജ് തരകൻ എന്നിവർ മത്സരങ്ങൾ വിലയിരുത്തി. എല്ലാ മത്സരങ്ങളും നല്ല മികവ് പുലർത്തിയെന്നും ജനറൽ വിഭാഗത്തിൽ നടന്ന അഭിനയത്തിൽ പുതിയ നടന്മാരെ കണ്ടെത്താൻ സാധിച്ചുവെന്നും വിധി കർത്താക്കൾ അഭിപ്രായപ്പെട്ടു.അൻപതോളം കുട്ടികൾ പങ്കെടുത്തു .വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫികളും കൈമാറി.  ഉമ്മർകുട്ടി , നിഖിൽ മോഹൻ എന്നിവർ ആര്ട്ട് ഫെസ്റ്റിന് നേതൃത്വം നല്കി .സെക്രട്ടറി ബിജു ജോസഫ് സ്വാഗതം പറഞ്ഞു.

മല്‍സരവിജയികൾ ലളിതഗാനം -സബ്‌ജൂനിയർ  ഒന്നാം സ്ഥാനം -സന സിനിൽ , രണ്ടാം സ്ഥാനം -സൈന സിനിൽ. ലളിതഗാനം -ജൂനിയർ ഒന്നാം സ്ഥാനം -ദേവിക ബാബുരാജ് , രണ്ടാം സ്ഥാനം -ഇമ നായർ സിനിമ ഗാനം -സബ് ജൂനിയർ ഒന്നാം സ്ഥാനം -സൈന സിനിൽ , രണ്ടാം സ്ഥാനം -ആൻ മേരി സൂരജ് സിനിമ ഗാനം -ജൂനിയർ ഒന്നാം സ്ഥാനം -ദേവിക ബാബുരാജ് , രണ്ടാം സ്ഥാനം -അന്നാ മേരി സൂരജ് സിനിമ ഗാനം -ജനറൽ വിഭാഗം ഒന്നാം സ്ഥാനം -മഹേഷ് മുരളീധരൻ , രണ്ടാം സ്ഥാനം -മെഹബൂബ് സെമി ക്ലാസിക്കൽ ഡാൻസ് -സബ് ജൂനിയർ ഒന്നാം സ്ഥാനം -സന സിനിൽ , രണ്ടാം സ്ഥാനം -സൈന സിനിൽ സെമി ക്ലാസിക്കൽ ഡാൻസ് - ജൂനിയർ  ഒന്നാം സ്ഥാനം -അന്നാ മേരി സൂരജ് , രണ്ടാം സ്ഥാനം -ഇമ നായർ സെമി ക്ലാസിക്കൽ ഡാൻസ് - സീനിയർ ഒന്നാം സ്ഥാനം -മീനാക്ഷി ബിനു സിനിമാറ്റിക് ഡാൻസ് -സബ്‌ജൂനിയർ ഒന്നാം സ്ഥാനം -ആൻ മേരി സൂരജ് , രണ്ടാം സ്ഥാനം -മൗറിറ്റാ രാജേഷ് സിനിമാറ്റിക് ഡാൻസ് -ജൂനിയർ ഒന്നാം സ്ഥാനം -തൃണപ് മഗേഷ് , രണ്ടാം സ്ഥാനം -ലെന എലിസബത്ത് ഷെറിൻ സിനിമാറ്റിക് ഡാൻസ് -സീനിയർ ഒന്നാം സ്ഥാനം -ഐശ്വര്യ അരുൾ , രണ്ടാം സ്ഥാനം -മീനാക്ഷി ബിനു അഭിനയം -സബ് ജൂനിയർ ഒന്നാം സ്ഥാനം -സന സിനിൽ , രണ്ടാം സ്ഥാനം -സൈന സിനിൽ അഭിനയം -ജൂനിയർ ഒന്നാം സ്ഥാനം -ഇമ നായർ , രണ്ടാം സ്ഥാനം -മാനുവൽ സിജു അഭിനയം -ജനറൽ വിഭാഗം ഒന്നാം സ്ഥാനം -മഗേഷ് പ്രഭാകര , രണ്ടാം സ്ഥാനം -മെഹബൂബ്

Advertisment