Advertisment

റിയ കായിക വാരം ആഘോഷിച്ചു

author-image
admin
New Update

റിയാദ്:  റിയ 2019 യൂണീറ്റു തലത്തിലുള്ള സ്പോട്സ് മത്സരങ്ങൾ നടത്തി. ആദ്യ വിഭാഗമായ യൂണീറ്റു തല ക്രിക്കറ്റ് മത്സരങ്ങൾ എക്സിറ്റ് 30 യിലുള്ള റിയാദ് കോമ്പൗണ്ട് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തി. 6 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ റിയ ഹാര, ഷെമേസി, മലാസ് എന്നീ ടീമുകൾ യഥാക്രമം ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾക്കുള്ള ട്രോഫികൾ കരസ്ഥ മാക്കി. അതിനുശേഷം ന്യൂ സനായ ആർക്കാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വാശി യേറിയ സെവൻസ് ഫട്ബോൾ കളി മത്സരത്തിൽ അഞ്ച് യൂണീറ്റുകൾ പങ്കെടുത്തു.

Advertisment

publive-image

publive-image

റിയ അൽ ഹദാ, സുലായ്‌, ഹാര യൂണീറ്റു ടീമുകൾ യഥാക്രമം ഒന്നും രണ്ടും, മൂന്നും സ്ഥാനങ്ങൾക്കുള്ള ട്രോഫികൾ കരസ്ഥമാക്കി. അവ്വേശകരമായ സൗഹ്രദ മത്സരങ്ങൾ യൂണീറ്റു തലങ്ങളിലുള്ള വ്യക്തി ബന്ധങ്ങൾ വളർത്തുന്നതിനും, പ്രവാസത്തിൽ നഷ്ട്ട പ്പെടുന്ന കലാ കായികപരമായ അറിവുകളെ പുതിയ തലമുറയ്ക്ക് പരിചിതമാക്കു ന്നതിനും സഹായിക്കുമെന്ന് ട്രോഫിവിതരണത്തിൽ ക്ലബ് പ്രസിഡന്റ് ബിനു ധർമരാജൻ പറഞ്ഞു.

publive-image

publive-image

മത്സരത്തിനുള്ള പല സ്ഥലങ്ങളിലേക്കുള്ള ട്രോഫികൾ കലാകായിക കൺവീനർ നിഖിൽ മോഹൻ, സെക്രട്ടറി മാധവൻ, ട്രഷറർ ഉമ്മർകുട്ടി, ജീവകാരുണ്യ വിഭാഗം കൺവീനർ നസീം, മീഡിയ കൺവീനർ കോശി മാത്യു, ഉപദേശക സമിതി അംഗങ്ങളായ മഗേഷ്, മോഹൻ പൊന്നത്ത്, ഡെന്നി, ഷെറിൻ, സാജിത്ത്, ക്‌ളീറ്റ്‌സ്, ജോർജ്, നസീർ, ഏലിയാസ്, ഇസാക്കി, അബ്ദുല്ല ഷേക്ക്, ജോസഫ് അറക്കൽ എന്നിവർ വിജയികൾക്ക് സമർപ്പിച്ചു.

Advertisment