Advertisment

റിയ ക്രിക്കറ്റ് ടൂർണമെന്‍റെ മലാസ് ടീം വിജയികള്‍.

author-image
admin
New Update

റിയാദ് ഇന്ത്യൻ അസോസിയേഷൻ (റിയ ) അംഗങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ മലാസ് ടീം ജേതാക്കളായി.അഡ്വൈസറി അംഗം പൈലി ആൻ്റണി ക്രിക്കറ്റ് ടൂർണമെന്റ് ഉദ്‌ഘാടനം ചെയ്തു

Advertisment

publive-image

തുടർന്ന് നടന്ന വാശിയേറിയ ആദ്യ മത്സരങ്ങളിൽ മലാസ് ഹാര ടീമിനെയും ബത്ത റൗദ-ശുമേസി ടീമിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.ഖുറൈസ് റോഡിലുള്ള എക്സിറ്റ് 30 ലുള്ള ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ രാജേഷ് ക്യാപ്റ്റനായുള്ള മലാസ് 6 വിക്കറ്റിന് ബത്ത ടീമിനെ തോൽപ്പിച്ചാണ് വിജയികളായത്.

മാൻ ഓഫ് ദി മാച്ച് ആയി ആന്റണിയെയും മാൻ ഓഫ് ദി സീരീസ് ആയി പ്രവീണേയും തിരഞ്ഞെടുത്തു. വിജയിച്ച ടീമുകൾക്കുള്ള ട്രോഫികൾ പ്രസിഡന്റ് അബ്ദുൾ സലാം സെക്രട്ടറി ബിജു ജോസഫ് എന്നിവർ കൈമാറി .മാൻ ഓഫ് ദി മാച്ചിനുള്ള ട്രോഫി TNR നായരും മാൻ ഓഫ് ദി സീരീസുനുള്ള ട്രോഫി സൗദി കളിക്കാരൻ യൂസഫും കൈമാറി . മഗേഷും ഉമ്മർ കുട്ടിയും ചേർന്നുള്ള കമന്ററി കളിക്ക് ഊർജം പകർന്നു.കലാ സാംസ്‌കാരിക വിഭാഗം കൺവീനർ മാരായ ഉമ്മർകുട്ടിയും നിഖിൽ മോഹനും ടൂർണമെന്റിന് നേതൃത്വം നല്കി .

Advertisment