Advertisment

അധാർമ്മികതക്ക് നിയമപരിരക്ഷ നൽകരുത്:  ക്യൂ. എച്ച്. എൽ. സി. വനിതാ സംഗമം

author-image
admin
Updated On
New Update

റിയാദ്: കുടുംബ ഭദ്രതക്കും ധാർമ്മിക മൂല്യങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ഇന്ത്യൻ സമൂഹത്തിൽ സ്വവർഗ്ഗ രതി, വിവാഹേതര ബന്ധം തുടങ്ങിയ അധാർമ്മികവും ജുഗുപ്സാവഹവുമായ പ്രവൃത്തികൾക്ക് നിയമ പരിരക്ഷ നൽകുന്നത് രാജ്യത്തിന്റെ സാമൂഹിക ഘടനയെ തകർക്കുമെന്നും സമഗ്രമായ നിയമങ്ങൾ ആവിഷ്കരിച്ച് അവയെ നിയന്ത്രിക്കാൻ ഭരണകൂടവും ജുഡീഷ്യറിയും തയ്യാറാവണമെന്നും റിയാദ് നോഫാ ഇസ്തിറാഹയിൽ സമാപിച്ച ക്യൂ. എച്ച്. എൽ. സി. സൗദി വനിതാ സംഗമം അഭിപ്രായപ്പെട്ടു. സ്ത്രീകൾക്ക് ഇസ്‌ലാം അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം പൗരോഹിത്യം തടഞ്ഞിട്ടും വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക സേവനം, പള്ളി പ്രവേശനം, പ്രബോധന പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ കുതിപ്പ് നടത്തിയ മുസ്‌ലിം സ്ത്രീകൾ ഇസ്ലാഹി പ്രസ്ഥാനത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും സംഗമം അഭിപ്രായപ്പെട്ടു.

publive-image

ഖുർആൻ പഠനത്തിൽ മലയാളി വനിതകൾ കാണിക്കുന്ന താല്പര്യം പ്രശംസനീയമാണെന്നും മലയാളികളുടെ ചിട്ടയായ പ്രവർത്തനരീതി മാതൃകാപരമാണെന്നും വനിതാ സംഗമം ഉദ്‌ഘാടനം ചെയ്തുകൊണ്ട് റിയാദ് ദാറുൽ മുനീറ സ്‌കൂൾസ് ഡയറക്റ്റർ ശൈഖ ജവാഹിർ അഹ്‌മദ്‌ അൽഹകമി പ്രസ്താവിച്ചു. റിയാദ് എം. ജി. എം. പ്രസിഡണ്ട് എം. ടി. സബീഹാ ടീച്ചർ വാഴക്കാട് അധ്യക്ഷത വഹിച്ചു. ശൈഖ ഖുലൂദ്‌ അൽവർദിയാനി, എൻ. വി. സുമയ്യ സാലിം (കിംഗ് സഊദ് യൂണിവേഴ്‌സിറ്റി), ടി. പി. സാജിദ ടീച്ചർ (മോഡേൺ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ്) എന്നിവർ ആശംസ പ്രസംഗം നടത്തി.

publive-image

ക്യൂ. എച്ച്. എൽ. സി. നാലാം ഘട്ട പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കുള്ള ഉപഹാരസമർപ്പണം ശൈഖ ജവാഹിർ, ശൈഖ ഖുലൂദ്‌ എന്നിവർ ചേർന്ന് നിർവഹിച്ചു. ജഷ്മ മുഹ് യുദ്ധീൻ ജിദ്ദ (ഒന്നാം റാങ്ക്), ഫർസാന തസ്‌നീം ഖമീസ് മുശൈത്ത് (രണ്ടാം റാങ്ക്), റീമ ഹംസ റിയാദ്, ജഷ്ന മുഹ് യുദ്ധീൻ ജിദ്ദ (മൂന്നാം റാങ്ക്), ദിൻസ ആലിക്കൽ തബൂക്, ഡോ: ഹന്ന ഫാത്തിമ ദമ്മാം, ഷമീന അഹ്‌മദ്‌, കോബാർ, സഫ അബൂബക്കർ ബുറൈദ, മുഫീദ കെ ടി റിയാദ്, ഷമീറ സിദ്ദിഖ് ബുറൈദ എന്നിവർ ക്യൂ. എച്ച്. എൽ. സി. അനുഭവങ്ങൾ അവതരിപ്പിച്ചു.

മുനീറ മുഹമ്മദ് കൊളപ്പുറം, സുനീറ കടുങ്ങല്ലൂർ എന്നിവർ യഥാക്രമം ഖുർആൻ ഹൃദയത്തിന്റെ വസന്തം, മരണം വന്നെത്തും മുമ്പേ എന്നീ വിഷയങ്ങൾ അവതരിപ്പിച്ചു. ഷഹാന യു. കെ. പെരുമ്പാവൂർ പ്രമേയാവതരണം നടത്തി. നൂറ സമീർ ഖിറാഅത്ത് നടത്തി. ഡോ: ആമിന ഉമർ സ്വാഗതവും സഈദ ഉള്ള്യേരി നന്ദിയും പറഞ്ഞു.

Advertisment