Advertisment

കൊവിഡ് വാക്‌സിന്റെ 83 ശതമാനവും ലഭിച്ചത് സമ്പന്നരാജ്യങ്ങള്‍ക്ക്; ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന; താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ലഭിച്ചത് 17 ശതമാനം മാത്രം !

New Update

publive-image

ജനീവ: ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും കൊവിഡ് വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്ന് ലോകാരോഗ്യസംഘടന. ലോജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലോകത്തിലെ 83 ശതമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്യു.എച്ച്.ഒ. മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞു.

ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ആകെ വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment