Advertisment

റിഫ - അദവ അൽ ഷുഗാ വായനമത്സരം-2018 എം.എൻ കാരശ്ശേരി മുഖ്യ അതിഥി.

author-image
admin
New Update

റിയാദ്:  ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) എട്ടാമത് വായനമത്സരം സംഘടിപ്പിക്കുന്നു ,മുന്‍ വര്‍ഷത്തെ  അപേക്ഷിച്ച്  അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളെ കൂടെ പങ്കെടുപ്പിക്കുന്നു എന്നതാണ് ഈ വർഷത്തെ പ്രിത്യേകത.കാരൂർ കഥകളിലെ 'പൊതിച്ചോർ' എന്ന ചെറുകഥയാണ് കുട്ടികള്‍ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

Advertisment

publive-image

ഇരുപത്തിയൊന്ന് വർഷമായി റിയാദ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റിഫ. പ്രാദേശികത്വത്തിനും, സങ്കുചിത രാഷ്ട്രീയ-മത ചിന്തകൾക്കും അതീതമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര സംഘടനയാണ്    സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് സജീവ സാന്നിധ്യമായ റിഫ  വായനമത്സരം, ഫിലിം ഫെസ്റ്റിവൽ, പരിസ്ഥിതി അവബോധനം, സെമിനാറുകൾ - ചർച്ചകൾ, കലാ-സാംസ്ക്കാരിക സമ്മേളനങ്ങൾ തുടങ്ങിയ സാമൂഹിക പ്രതിപദ്ധതയുള്ള പരിപാടികൾ  സംഘടിപ്പിച്ചിട്ടുണ്ട്

ഈ വർഷത്തെ വായനമത്സരത്തിന് തിരഞ്ഞെടുത്തിരിക്കുന്ന രചനകൾ:

1. ‘പൊതിച്ചോർ’ (ചെറുകഥ) : കാരൂർ നിലകണ്ഠപ്പിള്ള

(അഞ്ചു മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക്)

2. ‘ഒസ്സാത്തി’ (നോവൽ) : ബീന

(എട്ട് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക്)

3. പിതൃക്കളുടെ മുസോളിയം (കഥാസമാഹാരം) : പി.ജെ.ജെ ആന്റണി

(പ്രായഭേദമില്ല)

വിശപ്പ് സഹിക്കാൻ കഴിയാതെ ഒരു കുട്ടിയുടെ ചോറുപൊതി മോഷ്ടിച്ചാഹരിച്ച സ്കൂളിലെ പ്രധാനാധ്യാപകന്റെ കഥ പറയുന്ന 'പൊതിച്ചോർ', ഒരു കാലഘട്ടത്തിൽ, നിത്യവൃത്തിക്ക് പോലും തികയാത്ത വേതനത്തിൽ ജോലിചെയ്യേണ്ടി വന്ന അധ്യാപക സമൂഹത്തിന്റെ ദൈന്യത അനാവൃതം ചെയ്യുന്നു.

ഒരു ആഭിജാത മുസ്‌ലിം തറവാട്ടിലെ യുവാവിന്റെ പത്നിയായിത്തീരേണ്ടി വരുന്ന ഒസ്സാൻ വിഭാഗത്തിൽപെട്ട പെൺകുട്ടിയുടെ ദുരിതപർവ്വങ്ങളുടെ കഥ പറയുന്ന നോവലാണ് 'ഒസ്സാത്തി'. ഒരു മധ്യവർഗ്ഗ മലയാളിയുടെ പ്രവാസ ജീവിതത്തിന്റെ തീഷ്ണമായ ചില ജീവിതാനുഭവങ്ങളും ഒസ്സാത്തി അടയാളപ്പെടുത്തുന്നു. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ - റിയാദിൽ സാമൂഹ്യ ശാസ്ത്ര അദ്ധ്യാപികയാണ് ഗ്രന്ഥകാരി.

ദേശത്തെയും കാലത്തെയും പുതിയ ഭാവുകത്വ അനുഭവലോകത്ത് നിന്നുകൊണ്ട് അവതരിപ്പിക്കുന്ന പതിനാറ് കഥകളുടെ സമാഹാരമാണ് പി.ജെ.ജെ ആന്റണിയുടെ  'പിതൃക്കളുടെ മുസോളിയം'.

അഞ്ചുമുതൽ ഏഴ് വരെയുള്ള ക്‌ളാസ്സിലെ കുട്ടികൾക്ക് ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ആണ് ഉണ്ടാവുക. ശരി ഉത്തരം ടിക്ക് ചെയ്താൽ മതി. എട്ട് മുതൽ പ്ലസ് ടു വരെയുള്ള ക്‌ളാസ്സിലെ കുട്ടികൾക്ക് ഒബ്ജക്റ്റീവ് ടൈപ്പും, എഴുത്ത് പരീക്ഷയും ഉണ്ടാവും. മുതിർന്ന വിഭാഗക്കാർക്ക് എഴുത്ത് പരീക്ഷയാണ് ഉണ്ടാവുക.

എല്ലാ വിഭാഗക്കാരും അര മണിക്കൂർ മുൻപേ പരീക്ഷാ ഹാളിൽ എത്തിച്ചേരേണ്ടതാണ്. രണ്ട് മണിക്കൂർ ആണ് പരീക്ഷാ സമയം. എഴുതാൻ ആവിശ്യമായ പേപ്പർ സംഘാടകർ നൽകുന്നതാണ്.  വെച്ചെഴുതാൻ ആവിശ്യമായ റൈറ്റിങ്  പാഡ്,  പേന എന്നിവ പരീക്ഷാർഥികൾ കൊണ്ടുവരേണ്ടതാണ്.

എക്സാം രജിസ്‌ട്രേഷൻ : റിഫ വെബ്‌സൈറ്റിലൂടെ ഓൺലൈൻ ആയും, സ്കൂൾ മുഖേനയോ - നോട്ടീസിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകളിൽ വിളിച്ചോ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്. അവസാന തീയതി : 2018 ഏപ്രിൽ 15 (www.rifaksa.com ) പരീക്ഷാസ്ഥലം: അൽമാസ് റസ്റ്റോറന്റ് ഓഡിറ്റോറിയം, മലസ് - റിയാദ്.തീയതി: ഏപ്രിൽ 20, വെള്ളിയാഴ്ച്ച ഉച്ചക്ക് 3pm to 5pm ((റിപ്പോർട്ടിങ് ടൈം 2pm)

മൂന്ന് വിഭാഗങ്ങളിൽ നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയ വ്യക്തികളെ ആദരിക്കുന്നതാണ്.  മൂന്ന് വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനത്തിന് അർഹയായ മികച്ച വായനക്കാരന്/വായനക്കാരിക്ക് ഇലക്ട്രോണിക്റീഡർ(കിന്റൽ)സമ്മാനമായി നൽകുന്നതാണ്. പങ്കെടുക്കുന്ന എല്ലാ പരീക്ഷാർഥിക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

O4 മെയ് 2018, വെള്ളിയാഴ്ച്ച 6-മണിക്ക് എക്സിറ് പതിനെട്ടിൽ ഉള്ള ''നോഫാ ഇസ്ത്രാഹ - ഓഡിറ്റോറിയത്തിൽ" റിഫ ഒരുക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വച്ച് സാംസ്ക്കാരിക നായകൻ . എം.എൻ കാരശ്ശേരി ഒന്നും രണ്ടും മൂന്നും സമ്മാനാർഹരെ പ്രഖ്യാപിക്കുകയും അവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുകയും റിയാദിലെ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയും ചെയ്യും

വാർത്ത സമ്മേളനത്തിൽ ജിമ്മി പോൾസൺ (പ്രസിഡന്റ്) നിബു മുണ്ടിയപ്പള്ളി (പ്രോഗ്രാം കൺവീനർ) ഹരികൃഷ്ണൻ കെ. പി (ജനറൽ സെക്രട്ടറി ) ബിജു മുല്ലശ്ശേരി,സുനിൽ കുമാർ,Dr. ഷിബു മാത്യു

ജനറൽ മാനേജർ - അദവ  അൽ ഷുഗാ എന്നിവര്‍ പങ്കെടുത്തു.

Advertisment