Advertisment

പിഎസ്.സി സമരനേതാക്കളായ ലയ രാജേഷും റിജുവും ശോഭാ സുരേന്ദ്രന്റെ വീട്ടില്‍

New Update

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവും പിഎസ്.സി സമരത്തിൽ സജീവമായുണ്ടായിരുന്ന റിജുവും എൽജിഎസ് ഉദ്യോഗാർഥികളുടെ പ്രതിനിധിയുമായ ലയയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയനിർവാഹകസമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ വീട്ടിലെത്തി സന്ദർശിച്ചു.

Advertisment

publive-image

ഇരുവരും വീട്ടിലെത്തിയ ഫോട്ടോ ശോഭാ സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. സമരം പിൻവലിച്ചതിന് പിന്നാലെയാണ് ഇരുവരും ശോഭയുടെ വീട്ടിലെത്തിയത്.പാലക്കാട് പെരുവെമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന കൃഷ്ണന്റെ മകനാണ് റിജു.

സെക്രട്ടറിയറ്റിന് മുന്നിൽ പിഎസ്.സി ഉദ്യോഗാർഥികൾ സമരം ചെയ്യുമ്പോൾ, മണ്ണെണ്ണ ദേഹത്ത് ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് റിജു പ്രതിഷേധം നടത്തിയിരുന്നു. ഒരു റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ട ആളല്ല യൂത്ത് കോൺഗ്രസ് പ്രവർത്തകനായ റിജുയെന്ന് മന്ത്രി തോമസ് ഐസക്കും ആരോപിച്ചിരുന്നു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്കിടയിൽ നുഴഞ്ഞു കയറി മണ്ണെണ്ണയൊഴിച്ച റിജു തെരുവിൽ നാട്ടിനിർത്തിയ കണ്ണാടിയാണന്നും അതിൽ പ്രതിഫലിക്കുന്നത് രമേശ് ചെന്നിത്തലയുടെ മുഖമാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

Advertisment