Advertisment

‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതി – സീസണ്‍ 4; ഏപ്രില്‍ രണ്ട് വരെ അപേക്ഷിക്കാം

New Update

publive-image

Advertisment

എന്‍ട്രന്‍സ്‌ പരിശീലന മേഖലയിലെ പ്രമുഖ സ്ഥാപനമായ റിജു ആന്‍ഡ് പിഎസ്കെ ക്ലാസ്സസിന്‍റെ ആഭിമുഖ്യത്തില്‍ 2018ല്‍ ആരംഭിച്ച ‘നമുക്കുയരാം’ഹയര്‍സെക്കണ്ടറി സ്കോളർഷിപ്പ് പദ്ധതിയുടെ സീസണ്‍ നാലിലേക്ക്, സംസ്ഥാന സിലബസില്‍ പഠിച്ച് ഈ വര്‍ഷം പത്താം ക്ലാസ്സില്‍ മികച്ച വിജയം നേടി സര്‍ക്കാര്‍ / എയിഡഡ സ്കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ശ്രമിക്കുന്ന സംസ്ഥാനത്തെ നിര്‍ദ്ധനരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 40 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ്‌ ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും പഠന സാമഗ്രികള്‍, ഓണ്‍ലൈന്‍ കോച്ചിംഗ്, ഫീസ്‌, ടാബ്, ഓണ്‍ലൈന്‍ ട്യൂഷന്‍, യൂണിഫോം തുടങ്ങിയവ നല്‍കി അവരെ ഉപരിപഠനത്തിന് പ്രാപ്തരാക്കുന്നതാണ് നമുക്കുയരാം സ്കോളര്‍ഷിപ്പ് പദ്ധതി. കൊവിഡ് സാഹചര്യം മൂലം തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് അവരവരുടെ വീടുകളില്‍ താമസിച്ച് പഠിക്കാം.

സീസണ്‍ ഒന്നില്‍ പഠിച്ച 40 കുട്ടികള്‍ക്കും ഈ വര്‍ഷം പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടാനായി. ബീഹാറിൽ ആനന്ദ് കുമാർ നടപ്പിലാക്കിയ ‘ബീഹാർ തേർട്ടി’ മോഡലിൽ നിന്നാണ് ‘സൂപ്പർ ഫോർട്ടി’ എന്ന തരത്തിൽ ‘നമുക്കുയരാം’ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതെന്ന്‍ റിജു ആന്‍ഡ് പി എസ് കെ ക്ലാസ്സസ് മാനേജിംഗ് ഡയറക്ടര്‍ അനില്‍കുമാര്‍ വി. അറിയിച്ചു.

സംസ്ഥാന സർക്കാരിന്‍റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞമാണ് മറ്റൊരു പ്രചോദനം. അതിനാലാണ് സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന കുട്ടികളെ കണ്ടെത്തി സർക്കാർ സ്‌ക്കൂളിൽ തുടർ പഠനം സാദ്ധ്യമാക്കുന്നത്. പOനത്തിനൊപ്പം മെഡിക്കൽ - എഞ്ചിനീയറിംഗ് എൻട്രൻസ് ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകൾക്ക് പരിശീലനം നൽകുകയും ചെയ്തു വരുന്നു.

പ്ലസ് ടു കഴിഞ്ഞുള്ള മത്സര പരീക്ഷകളിൽ ഇവരെ വിജയിപ്പിച്ച് പുതിയ മാതൃക സൃഷ്ടിക്കുകയാണ് ‘നമുക്കുയരാം’ സ്കോളർഷിപ്പ് പദ്ധതിയുടെ ലക്ഷ്യം, റിജു ആന്‍ഡ് പിഎസ്കെ ക്ലാസ്സസ് ഡയറക്ടര്‍മാരായ പി. സുരേഷ്കുമാറും റിജു ശങ്കറും പറഞ്ഞു.

യോഗ്യരായ കുട്ടികള്‍ക്ക് റിജു ആന്‍ഡ് പിഎസ്കെ ക്ലാസ്സസിന്‍റെ വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്, ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തിയ പത്താം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിലെ പ്രസക്ത ഭാഗങ്ങള്‍ എന്നിവ അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്യണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി ഏപ്രില്‍ രണ്ട്. ഏപ്രില്‍ മൂന്നിന് ഓണ്‍ലൈന്‍ സ്ക്രീനിംഗ് ടെസ്റ്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.rijuandpskclasses.com

ടോള്‍ ഫ്രീ നമ്പര്‍: 1800-270-3005

kochi news
Advertisment