Advertisment

റിക്ക്മേത്ത-ന്യൂജേഴ്സി യു.എസ് സെനറ്റ് റിപ്പബ്ളിക്കൻ സ്ഥാനാർത്ഥി

author-image
പി പി ചെറിയാന്‍
Updated On
New Update

ന്യൂജേഴ്സി :- ജൂലായ് 7ന് ന്യൂജേഴ്സി സംസ്ഥാനത്തു നടന്ന പ്രൈമറി തിരഞ്ഞെടുപ്പിൽ റിപ്പബ്ളിക്കൻ പ്രൈമറിയിൽ അവസാനം വരെ ഇഞ്ചോടിഞ്ചു പോരാട്ടം നടത്തി ഇന്ത്യൻ വംശജനും ഫാർമസിസ്റ്റുമായ റിക്ക് മേത്ത വിജയിച്ചു.റിക്ക് മേത്ത പരാജയപ്പെടുത്തിയത് മറ്റൊരു ശക്തനായ ഇന്ത്യൻ വംശജൻ ഹിർഷ സിംഗിനെയാണ്. 2017 -ൽ ന്യൂജേഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് സിംഗ്.

Advertisment

publive-image

നവംബറിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ നിലവിലുള്ള ഡമോക്രാറ്റിക്ക് സെനറ്റർ കോറി ബുക്കറെയാണ് റിക്ക് മേത്ത നേരിടുക.ജൂലായ് 7ന് നടന്ന പ്രൈമറി യുടെ പോസ്റ്റൽ വോട്ട് എണ്ണി പൂർത്തിയാക്കി ജൂലായ് 10നാണ് ഫലം പ്രഖ്യാപിച്ചത്.

കോറി ബുക്കർ വൻ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി വിജയിച്ചിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 89.4 ശതമാനം ( 366 105) കോറി നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി ലോറൻസ് ഹാമിന്‌ 10.6 ശതമാനം (43195) ലഭിച്ചു .

റിപ്പബ്ലിക്കൻ സ്ഥാനാര്ഥികളായ റിക് മേത്ത പോൾ ചെയ്ത വോട്ടുകളിൽ 87736(39.2%) നേടിയപ്പോൾ ഹിർഷ് സിംഗിന് 75 402 (34.5 %) വോട്ടുകൾ ലഭിച്ചു. അവസാന നിമിഷം വരെ ഉദ്യേഗം നിലനിർത്തിയ വോട്ടെണ്ണലിൽ ഭാഗ്യം തുണച്ചത് മേത്തയെ ആയിരുന്നു.

ഹെൽത്ത് കെയർ പോളിസിയിൽ വിദഗ്ധനായ റിക്ക് ഫാർമസിസ്റ്റ് മാത്രമല്ല പ്രഗൽഭനായ ഒരു അറ്റോർണി കൂടിയാണ്. ന്യൂജേഴ്സി ഡെമോക്രാറ്റിനെ പിന്തുണയ്ക്കുന്ന സംസ്ഥാനമാണെങ്കിലും തുടർച്ചയായി യു.എസ്.സെനറ്റിനെ പ്രതിനിധീകരിക്കുന്ന കോറി ബുക്കറെ മാറ്റി റിക്കിന് ഒരു അവസരം നൽകും എന്നാണ് പ്രതീക്ഷ. റിക്കിനു വേണ്ടി ഇന്ത്യൻ സമൂഹവും സജീവമായി രംഗത്തുണ്ട്.

rikatha
Advertisment