ഗിരീഷ് കര്‍ണാടിന്‍റെ നിര്യാണത്തില്‍ റിംഫ് അനുശോചിച്ചു

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Tuesday, June 11, 2019

റിയാദ്– രാജ്യം വിവിധ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച പ്രമുഖ എഴുത്തുകാരനും ചിലച്ചിത്രപ്രവര്‍ത്തകനുമായ ഗിരീഷ് കാര്‍ണാടിന്റെ വിയോഗത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) അനുശോചനം രേഖപ്പെടുത്തി.

സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിച്ച് സംഘപരിവാര്‍ ശക്തികളുടെ വേട്ടയാടലുകള്‍ക്ക് മുന്നില്‍ പതറാതെ നിന്ന അദ്ദേഹം മതനിരപേക്ഷതക്കും ജനാധിപത്യത്തിനും വേണ്ടി നിലയുറപ്പിച്ച വ്യക്തിയായിരുന്നു.

സമകാലീന സമൂഹത്തെ വിമര്‍ശനാത്മക രീതിയില്‍ നാടകങ്ങളി ലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹത്തെ ജ്ഞാനപീഠം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്‌കാരങ്ങള്‍ നല്‍കിയാണ് രാജ്യം ആദരിച്ചത്. മീഡിയ ഫോറം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

×