Advertisment

റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതുയ നേതൃത്വം.

author-image
admin
Updated On
New Update

റിയാദ്‌- റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്‌) വാര്‍ഷിക പൊതു യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌ ഉബൈദ്‌ എടവണ്ണ അധ്യക്ഷത വഹിച്ചു. അഷ്‌റഫ്‌ വേങ്ങാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

publive-image

വി.ജെ നസ്‌റുദ്ദീന്‍ (പ്രസിഡണ്ട്‌ ) അക്ബര്‍ വേങ്ങാട്ട്‌ (സെക്രട്ടറി) നൗഫല്‍ പാലക്കാടന്‍ ( ട്രഷറര്‍) ഷംനാദ്‌ കരുനാഗപ്പള്ളി (ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍)

സെക്രട്ടറി സുലൈമാന്‍ ഊരകം വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അഫ്‌താബ്‌ റഹ്മാന്‍ വരവു ചെലവ്‌ കണക്കുകളും അവത രിപ്പിച്ചു. വൈസ്‌ പ്രസിഡന്റ്‌ വി.ജെ നസ്‌റുദ്ദീന്‍, ജോ. സെക്രട്ടറി ശഫീഖ്‌ കിനാലൂര്‍, ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍ ബഷീര്‍ പാങ്ങോട്‌, കണ്‍വീനര്‍മാരായ ഷക്കീബ്‌ കൊളക്കാടന്‍, നാസര്‍ കാര ന്തൂര്‍, ഷംനാദ്‌ കരുനാഗപ്പള്ളി എന്നിവര്‍ പ്രവര്‍ത്തന അവലോകനം നടത്തി.

പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ പോകുന്ന റഷീദ്  ഖാസിമി (തേജസ്‌)ക്ക്‌ യാത്രയയപ്പ്‌ നല്‍കി. ശക്കീബ്‌ കൊളക്കാടന്‍ റിംഫിന്റെ ഉപഹാരം കൈമാറി. റഷീദ്  ഖാസിമി യാത്രയയപ്പിന്‌ നന്ദി പറഞ്ഞു.

വരണാധികാരികളായ നജീം കൊച്ചുകലുങ്ക്‌, അഷ്‌റഫ്‌ വേങ്ങാട്ട്‌ എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ്‌ നടന്നു. ഭാരവാഹികള്‍: വി.ജെ നസ്‌റുദ്ദീന്‍ (ന്യൂസ്‌ 24 ചാനല്‍ പ്രസി), അക്‌ബര്‍ വേങ്ങാട്ട്‌ (ചന്ദ്രിക ജനറല്‍ സെക്രട്ടറി), നൗഫല്‍ പാലക്കാടന്‍ (ഇന്ത്യന്‍ എക്‌സ്‌പ്രസ്‌ മലയാളം ഓണ്‍ലൈന്‍ ട്രഷറര്‍), ഷംനാദ്‌ കരുനാഗപ്പള്ളി (ജീവന്‍ ടിവി ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍), നൗഷാദ്‌ കോര്‍മത്ത്‌ (ദേശാഭിമാനി വൈസ്‌ പ്രസി), ജലീല്‍ ആലപ്പുഴ (ജയ്‌ഹിന്ദ്‌ ജോ. സെക്ര)

കണ്‍വീനര്‍മാര്‍: ഉബൈദ്‌ എടവണ്ണ, ഇവന്റ്‌ (ന്യൂസ്‌ ടുഡേ ), അഫ്‌താബ്‌  റഹ്മാന്‍, അക്കാദമിക്‌  (മീഡിയ വണ്‍ ), നാസര്‍ കാരന്തൂര്‍ ,വെല്‍ഫയര്‍ (ഏഷ്യാനെറ്റ്‌ ), ജയന്‍ കൊടുങ്ങല്ലൂര്‍ സാംസ്ക്കാരികം (സത്യം ഓണ്‍ലൈന്‍ ), രക്ഷാധികാരി  അഷ്‌റഫ്‌ വേങ്ങാട്ട്‌ (ചന്ദ്രിക),

publive-image

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ഭാരവാഹികള്‍

നിര്‍വാഹക സമിതി അംഗങ്ങള്‍: സുലൈമാന്‍ ഊരകം (മലയാളം ന്യൂസ്‌), ബഷീര്‍ പാങ്ങോട്‌ (മംഗളം ടിവി), ശഫീഖ്‌ കിനാലൂര്‍ (ദര്‍ശന), നജീം കൊച്ചുകലുങ്ക്‌ (ഗള്‍ഫ്‌ മാധ്യമം), ഷക്കീബ്‌ കൊള ക്കാടന്‍ (ദീപിക), ഹാരിസ്‌ ചോല (കൈരളി), ഷിബു ഉസ്‌മാന്‍ (ഡിജിറ്റല്‍ മലയാളി), ഷിനോജ്‌ കൊയിലാണ്ടി (ന്യൂസ്‌ ടുഡേ), കബീര്‍ ( ജീവന്‍ ടിവി).

Advertisment