Advertisment

റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം കുടുംബസംഗമം സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം വാര്‍ഷിക കുടുംബ സംഗമം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ നടന്നു. സാംസ്‌കാരിക സമ്മേളനം സാമൂഹിക പ്രവര്‍ത്തകന്‍ വി കെ കെ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നസ്‌റുദ്ദീന്‍ വി ജെ അധ്യക്ഷത വഹിച്ചു. മുന്‍ ഭാരവാഹികളായ ഉബൈദ് എടവണ്ണ, സുലൈമാന്‍ ഊരകം, അഫ്താഫ് റഹ്മാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. നാസര്‍ കാരക്കുന്ന്, ഇബ്രാഹിം സുബ്ഹാന്‍ എന്നിവര്‍ ഉപഹാരം സമ്മാനിച്ചു.

Advertisment

publive-image

റിംഫ് കുടുംബസംഗമം സാമൂഹിക പ്രവര്‍ത്തകന്‍ വി കെ കെ അബ്ബാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

ഷംനാദ് കരുനാഗപ്പളളി ആമുഖ പ്രഭാഷണം നടത്തി. ജലീല്‍ ആലപ്പുഴ, ഷഫീഖ് കിനാലൂര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഹാരിസ് ചോല, ഷിബു ഉസ്മാന്‍, മൈമൂന അബ്ബാസ്, സലിം പളളിയില്‍, നിഖില സമീര്‍, നൗഫിന സാബു പ്രസംഗിച്ചു. 'നഹ്‌റുവിന്റെ കാഴ്ചപ്പാടു കള്‍' എന്ന വിഷയം ഷക്കീബ് കൊളക്കാടന്‍ അവതരിപ്പിച്ചു.

&feature=youtu.be

ജലീല്‍ കൊച്ചിന്‍, സുരേഷ് ആലപ്പുഴ, ഹിബ അബ്ദുസലാം, ഹനാന്‍ ഷിഹാബ്, സഹല ഷമീർ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. വിഷ്ണു വിജയന്‍ ചിട്ടപ്പെടുത്തിയ നൃത്ത നൃത്യങ്ങളും അരങ്ങേറി. ജനറല്‍ സെക്രട്ടറി അക്ബര്‍ വേങ്ങാട് സ്വാഗതവും ട്രഷറര്‍ നൗഫല്‍ പാലക്കാടന്‍ നന്ദിയും പറഞ്ഞു.

publive-image

Advertisment