Advertisment

റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സൗഹൃദ സംഗമം

author-image
admin
New Update

റിയാദ്: റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. അപ്പോളോ ഡിമോറോ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വ്യാപാര പ്രമുഖനും സിറ്റി ഫ്‌ളവർ ഫ്‌ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ടി.എം.അഹമ്മദ് കോയ ഉത്‌ഘാടനം ചെയ്തു.വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് വേണ്ടിപ്രവർത്തിക്കുമ്പോഴും ആത്മാർത്ഥമായ സൗഹൃദത്തോടെ പ്രവർത്തിക്കുന്ന റിയാദ് ഇന്ത്യൻ മീഡിയ ഫോറം

പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു

Advertisment

publive-image

ഇഫ്താർ സൗഹൃദ സംഗമം  വ്യാപാര പ്രമുഖനും സിറ്റി ഫ്‌ളവർ ഫ്‌ളീരിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ടി.എം.അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു.

ലുലു ഹൈപ്പർ മാർക്കറ്റ് മുറബ്ബ ശാഖ ജനറൽ മാനേജർ ഷമീർ മുഖ്യാതിഥി ആയി രുന്നു.ഇസ്ലാമിക പ്രശ്നോത്തരി മത്സരം ഷഫീഖ് കിനാലൂർ നടത്തി. ഇബ്രാഹിം കുട്ടി മാസ്റ്റർ,ഷകീബ് കൊളക്കാടൻ, അഷ്‌റഫ് വേങ്ങാട്ട്, നജീം കൊച്ചുകലുങ്ക്,അക്ബർ വേങ്ങാട്ട്, ബഷീർ പാങ്ങോട്,നാസർ കാരന്തൂർ,നൗഷാദ് കോർമത്ത്,ഷംനാദ് കരുനാഗ പ്പള്ളി, ജയൻ കൊടുങ്ങല്ലൂർ,നൗഫൽ പാലക്കാടൻ ,മുജീബ് അയിനിക്കൊട് ,ഹാരിസ് ചോല,ഷിബു ഉസ്മാൻ,സത്താർ കായംകുളം,ജലീൽ ആലപ്പുഴ തുടങ്ങിയവർ സംസാരിച്ചു. പ്രസിഡണ്ട് ഉബൈദ് എടവണ്ണ അദ്ധ്യക്ഷത വഹിച്ചു.വി.ജെ.നസറുദ്ദീൻ സ്വാഗതവും അഫ്താബ് റഹ്‌മാൻ നന്ദിയും പറഞ്ഞു.റിയ ഷകീബ് കൊളക്കാടൻ അവതാരകയായി

Advertisment