ലെറ്റ്സ്’ ചാറ്റ് ഓൺ സോഷ്യൽ മീഡിയ റിംഫ് ടോക്ക് ജൂലായ്‌ 12 ന് വെള്ളിയാഴ്ച

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, July 11, 2019

റിയാദ്: സോഷ്യൽ മീഡിയയുടെ നേട്ടവും കോട്ടവും സാമൂഹ്യ-വിദ്യാഭ്യാസ-നിയമ- ബിസിനസ് പശ്ചാത്തലവും അടുത്തറിയാൻ റിയാദ് ഇന്ത്യൻ മീഡിയാ ഫോറം അവസരമൊരുക്കുന്നു. ‘റിംഫ് ടോക്ക് ‘ കാമ്പയിന്റെ ഭാഗമായി ‘ലെറ്റ്സ്’ ചാറ്റ് ഓൺ സോഷ്യൽ മീഡിയ ‘ എന്ന പരിപാടി നാളെ (വെള്ളി) രാത്രി 7 മണി മുതൽ ബ ത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടക്കും.

സൈബറിടങ്ങളിലെ സംരംഭകത്വം എന്ന വിഷയം ഉബൈദുല്ല ചീരം തൊടികയും സോഷ്യൽ മീഡിയാ സുരക്ഷയും നിയന്ത്രണവും എന്ന വിഷയം അമീർ ഖാനും സോഷ്യൽ മീഡിയ അറിവുകൾ എന്ന വിഷയം നവാസ് റഷീദും അവതരിപ്പിക്കും.

സമൂഹത്തിൽ വിശി ഷ്യാ പ്രവാസികൾക്കിടയിലെ വ്യത്യസ്ത മായ വിഷയങ്ങളിൽ വിദഗ്ദരുടെ മേൽനോട്ടത്തിൽ ക്ലാസുകളും ചർച്ചകളുമാണ് റിംഫ് ടോക്ക് വഴി നടക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് 0562730751, 0560514198 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

×