Advertisment

നഴ്സുമ്മാരോടു വർത്തമാനമൊക്കെ പറഞ്ഞു സൂചി കണ്ടപ്പോൾ പേടിച്ചു; ഒടുവിൽ വാക്സിനെടുത്തുവെന്ന് റിമി

author-image
ഫിലിം ഡസ്ക്
New Update

കോവിഡ് വാക്സീന്റെ ആദ്യഡോസ് സ്വീകരിക്കാൻ പോയതിന്റെ ദൃശ്യങ്ങൾ കൂട്ടിച്ചേര്‍ത്ത് സ്പെഷല്‍ വിഡിയോയുമായി ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. റിമിയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത വിഡിയോ ചുരുങ്ങിയ സമയത്തിനകം ട്രെൻഡിങ്ങിൽ ഇടം പിടിച്ചു.കുടുംബാംഗങ്ങളോടൊപ്പം വാക്സീൻ സ്വീകരിക്കാൻ പോയതിന്റെ മുഴുവൻ രംഗങ്ങളും റിമി വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisment

publive-image

റിമിക്കൊപ്പം സഹോദരൻ റിങ്കു, റിങ്കുവിന്റെ ഭാര്യയും നടിയുമായ മുക്ത, മുക്തയുടെ സഹോദരി ദോഷി, റിമിയുടെ സഹോദരി റീനു എന്നിവരാണ് വാക്സീൻ സ്വീകരിക്കാൻ പോയത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് റിമി വിഡിയോ പകർത്തിയത്. തുടർന്ന് ആശുപത്രിയിലെത്തി വാക്സീൻസ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ആശുപത്രിയിലെത്തി നഴ്സുമ്മാരോടു വർത്തമാനമൊക്കെ പറഞ്ഞ റിമി സൂചി കണ്ടപ്പോൾ പേടിച്ചു. കുറച്ചു നേരം നീണ്ട മാനസിക തയ്യാറെടുപ്പിനു ശേഷമാണ് വാക്സീന്‍ എടുത്തത്. ‘തനിക്കു സൂചി പേടിയാണെന്നും എക്സ്പ്രഷൻ കണ്ട് ആരും പേടിക്കേണ്ടതില്ലെന്നും സാധാരണ ഇൻജക്‌ഷൻ എടുക്കുന്നതു പോലെ തന്നെയാണെന്നും റിമി പറഞ്ഞു. എല്ലാവരും എത്രയും വേഗം വാക്സീൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിമി ടോമി വിവരിച്ചു.

RIMI VACCINE
Advertisment