Advertisment

"പാടുവാനായ് വന്നു ഞാൻ" വിദ്യാധരൻ മാസ്റ്റര്‍ നവംബര്‍ 22 ന് റിയാദില്‍ റിംല റിഹേഴ്സൽ ക്യാമ്പും ഓണാഘോഷവും സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ , നവംബർ 22 നു നടത്തുവാനിരിക്കുന്ന , "പാടുവാനായ് വന്നു ഞാൻ" എന്ന സംഗീത പരിപാടിയുടെ റിഹേർസൽ ക്യാമ്പ് ഉദ്‌ഘാടനവും , ഓണാഘോഷവും സംഘടിപ്പിച്ചു.

Advertisment

publive-image

ഉദ്‌ഘാടനകർമം റിംലയുടെ പ്രസിഡന്റ്  വാസുദേവൻ പിള്ള നിർവഹിച്ചു. ഇലിയാസ് മണ്ണാർകാടിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ ഗിരിദാസ് ഭാസ്ക രന്റെ നേതൃത്വത്തിൽ റിയാദിലെ നിരവധി ഗായകർ റിഹേർസൽ ക്യാമ്പിൽ പങ്കെടുത്തു.

publive-image

സംഗീത സപര്യയുടെ അരനൂറ്റാണ്ട് പിന്നിട്ട  വിദ്യാധരൻ മാസ്റ്ററെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് റിംല , വാർഷികാ ഘോഷ ത്തോടനുബന്ധിച്ചു വ്യത്യസ്തമായ ഒരു സംഗീത നിശ കാഴ്ചവ യ്ക്കുന്നത് . ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന പരിപാടികൾക്ക് ശരത് ജോഷി , ഗോപകുമാർ, എസ്. പി ഷാനവാസ്, മാത്യൂസ് , ബാബുരാജ്, ബിനോയ്, സോജി എന്നിവർ നേതൃത്വം നൽകി.

publive-image

നവംബർ 22 നു എക്സിറ്റ് 18 ലെ നോഫാ ഓഡിറ്റോറിയത്തിൽ വച്ചാണ് റിംല , റിയാദിലെ സംഗീത പ്രേമികൾക്ക് വിദ്യാധരൻ മാസ്റ്ററോ ടൊത്തു സംഗീതാസ്വാദനത്തിനുള്ള സുവർണാവസരം അണിയി ച്ചൊരുക്കുന്നത്.

publive-image

Advertisment