Advertisment

സംഗീത രംഗത്തുള്ളവര്‍ ജീവിത നിഷ്ഠയും സത്യസന്ധതയും പുലര്‍ത്തുന്നവരാകണം : വിദ്യാധരന്‍ മാസ്റ്റര്‍, റിംല വാര്‍ഷികാഘോഷം ജനുവരി 16 ന് വ്യാഴാഴ്ച്ച.

author-image
admin
New Update

റിംല " പാടുവാനായ് വന്നു ഞാന്‍"  ജനുവരി 16, 2020 വ്യാഴാഴ്ച്ച എക്സിറ്റ് 18 ലെ നോഫ ഓഡിറ്റോറിയത്തില്‍

Advertisment

റിയാദ് : സംഗീതത്തെ ഗൗരവമായി കാണുന്നവര്‍ ജീവിത നിഷ്ഠയും സത്യസന്ധതയും പുലര്‍ത്തിയാലെ ഈ രംഗത്ത് പിടിച്ചുനില്‍ക്കാനും നല്ല സംഗീതത്തെ നിലനിര്‍ത്താനും സാധിക്കൂവെന്ന് വിദ്യാധരന്‍ മാസ്റ്റര്‍ റിയാദില്‍ പറഞ്ഞു. സംഗീതം അഭ്യസിക്കുന്നവര്‍ സ്വന്തം വെക്തിതത്തില്‍ പാടാന്‍ ശ്രമിച്ചാലേ നില്നിക്കാന്‍ സാധിക്കൂ. അനുകരണം ഒഴിവാക്കണം പ്രമുഖ വെക്തികളുടെ ഗാനങ്ങള്‍ കേള്‍ക്കുകയും വിലയിരുത്തുകയും ചെയ്താലേ വേറിട്ട പാതയിലൂടെ സംഗീത രംഗത്ത് സഞ്ചരിക്കാന്‍ സാധിക്കുകയുള്ളൂ. സംഗീതത്തില്‍ പഴയ പാട്ട് പുതിയ പാട്ട് എന്നൊന്നില്ല നല്ല പാട്ടുകള്‍ ഏതുകാലത്ത് ഉണ്ടായാലും ശ്രദ്ധിക്കപെടുകയും നിലനില്‍ക്കുകയും ചെയ്യുമെന്ന് റിയാദില്‍  ഇന്ത്യന്‍ മ്യൂസിക്‌ ലവ്ഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസ മ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിദ്യാധരന്‍ മാസ്റ്റര്‍.

publive-image

സംഗീതഞ്ജന്‍ വിദ്യാധരന്‍ മാസ്റ്റര്‍ക്കൊപ്പം റിംല ഭാരവാഹികള്‍ റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു 

സംഗീത രംഗത്ത് പിടിച്ചു നില്‍ക്കണമെങ്കില്‍ കാലഘട്ടത്തിനുസരിച്ച് പ്രേഷകര്‍ക്ക് താല്പര്യമുള്ള സംഗീതം കൊടുക്കാന്‍ സംഗീതന്ജ്ജര്‍ തയ്യാറായാലെ സംഗീത രംഗത്ത് പിടിച്ചുനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. എന്നും ഗാനരംഗത്ത് മെലഡിപാട്ടുകള്‍ നിലനില്‍ക്കുന്നത് അത്തരം ഗാനങ്ങള്‍ കേള്‍ക്കുന്നവരുടെ എണ്ണം കൂടുതലാണ് ജനങ്ങള്‍ കൂടുതല്‍ ആസ്വദിക്കുന്ന ഗാനങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട് അത്തരം ഗാനങ്ങള്‍ ഇന്നും  നിലനില്‍ക്കുന്നു. ഇതുവരെ സിനിമയിലും ആല്‍ബത്തിലുമായി അയ്യായിരത്തോളം ഗാനങ്ങള്‍ ചിട്ടപെടുത്താന്‍ സാധിച്ചിട്ടുണ്ട് "കല്‍പ്പാന്ത കാലത്തോളം കാതരേ നീയെന്‍ മുന്നില്‍' എന്ന ഗാനം 43 വര്‍ഷം മുന്‍പ്  ഹിറ്റായതാണ് തന്നെ ഇന്നും ആ  പാട്ടില്‍ തന്നെ അറിയപെടാനും  മറ്റു ഗാനങ്ങള്‍ ഉണ്ടായിട്ടും തന്നെ  കല്‍പ്പാന്തത്തില്‍ തന്നെ  തളച്ചിട്ടിരിക്കുകയാണെന്നും എനിക്കതില്‍ സന്തോഷമുള്ളൂവെന്നും  തന്‍റെ ശൈലിയും വെക്തിതവും കാത്ത്  സൂക്ഷിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നത് കൊണ്ട് എഴുപതാം വയസ്സിലും സംഗീത രംഗത്ത് പിടിച്ചു നില്‍ക്കാന്‍ സാധിച്ചുവെന്ന് ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.

സൗദി അറേബ്യയിലെ അറിയപെടുന്ന കല – സാംസ്കാരിക സംഘടനയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷന്റെ (റിംല ) വാര്ഷികാഘോഷത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് വിദ്യാധരന്‍ മാസ്റ്റര്‍ റിയാദില്‍ എത്തിയത് ഈ വരുന്ന വ്യാഴാഴ്ച, ജനവരി 16 നു എക്സിറ്റ് 18 ലുള്ള നോഫ ഓഡിറ്റോറിയത്തില് വെച്ച് “പാടുവാനായ് വന്നു ഞാൻ ” എന്ന പേരിൽ സംഗീതനിശ നടക്കുന്നത് തെരഞ്ഞെടുത്ത 28 ഗാനങ്ങള്‍ മലയാള സിനിമ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ നയിക്കുന്ന ലൈവ് ഗാനമേളയാണ് പരിപാടിയുടെ മുഖ്യആകര്‍ഷണം..

റിയാദിലെ പ്രശസ്തരായ മറ്റു ഗായിക ഗായകന്മാരും , സാംസ്കാരിക നായകന്മാരും ചടങ്ങിൽ പങ്കെടുക്കും . മാസ്റ്ററുടെ ഗാനങ്ങുളുടെ ഓരോ ഈണവും, താളവും, ചാറ്റൽ മഴ പോലെയും, രാത്രി മഴയായും, ആർത്തലച്ചു പെയ്യുന്ന പേമാരിയായും, ശാന്തമായി പെയ്തു തോരുന്ന നൂൽമഴയായും, തിമിർത്തു പെയ്യുന്ന പ്രളയമഴയായും, തുള്ളി ക്കൊരു കുടം സംഗീത മഴ “പാടുവാനായ് വന്നു ഞാൻ ” .മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.

കഴിഞ്ഞ ഒരു  വര്‍ഷമായി റിയാദിന്‍റെ സംഗീത ഭൂമികയിൽ, തനതായ ഇടം കണ്ടെത്തിയ റിംല, 'മധുരിക്കും ഓർമകളെ' എന്ന ശീർഷകത്തിൽ, 2018ൽ അവതരിപ്പിച്ച സംഗീത സദസ്സ് റിയാദിലെ സംഗീത പ്രേമികളുടെ മനസ്സിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പിന്നീട്, 2019ൽ സംഗീത ആസ്വാദകരുടെ ഹൃദ്യപ്രശംസ നേടിയ റിംല ലിറ്റിൽ സ്റ്റാർസ്' വേറിട്ട പരിപാടിയായിരുന്നു.

&feature=youtu.be

റിംലയുടെ കൗമാര ഗായകരെ പരിശീലിപ്പിക്കുന്നതിൽ , റിയാദിലെ പ്രശസ്ത സംഗീത അദ്ധ്യാപകൻ ഇല്യാസ് മണ്ണാർക്കാട്, ഗിരിദാസ് മാസ്റ്റർ എന്നിവർ വഹിക്കുന്ന നിസ്തുല സേവനം, ഇത്തരുണത്തിൽ പ്രത്യേകം സ്മരിക്കുന്നതായും ഏകദേശം 100 അംഗങ്ങളുള്ള റിംല ജാതി, വര്ണ്ണ, മത, രാഷ്ട്രീയ ചിന്തകള്ക്ക് അതീതമായി, റിയാദിലെ പ്രവാസി കുരുന്നുക ളിലെ സംഗീത അഭിരുചി വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങള്‍ ക്കാണ്  റിംല മുൻതൂക്കം നല്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തിൽ മുഖ്യഅതിഥി വിദ്യാധരൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട്‌ ഷാനവാസ്, പ്രോഗ്രാം കൺവീനർ ഗോപന്‍, ജോഷി, മാത്യു, എന്നിവ൪ പങ്കെടുത്തു.

Advertisment