Advertisment

അന്താരാഷ്‌ട്ര ബ്രാന്റുകളുടെ ശേഖരവുമായി റിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സ്‌ പ്രവർത്തനം ആരംഭിച്ചു

New Update

publive-image

Advertisment

പാലക്കാട്: ദേശീയ പാതയിൽ കല്ലടിക്കോട് പാൽസൊസൈറ്റിക്ക് സമീപം പൂവഞ്ചേരി കോംപ്ലക്സിൽ റിനു ടൈൽസിന്റെ പുതിയ ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ മാസ്റ്ററും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ടൈൽസ് വ്യാപാര രംഗത്ത് വർഷങ്ങളുടെ പരിചയ സമ്പത്തുള്ള സ്ഥാപനമാണ് റിനു ടൈൽസ്‌ & ഗ്രാനൈറ്റ്‌സ്‌. പ്രമുഖ ബ്രാന്റുകളുടെ ലൈവ് ഡിസ്പ്ലേ ആണ് ഷോറൂമിന്റെ മുഖ്യ ആകർഷണം.

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ചന്ദ്രൻ, റമീജ, കോമളകുമാരി തുടങ്ങി ജനപ്രതിനിധികളും

പൗരപ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

റിനു ടൈ​ൽ​സി​ന് മുണ്ടൂർ,കല്ലടിക്കോട് യതീംഖാന ജംഗ്ഷൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ കൂ​ടി​യു​ണ്ട്. കാരാകുർശ്ശി അയ്യപ്പൻകാവ് ജംഗ്ഷനിൽ അടുത്ത ബ്രാഞ്ച് ഉടൻ പ്രവർത്തനം ആരംഭിക്കും.

palakkad news
Advertisment