Advertisment

ബെംഗളൂരു സംഘർഷം: എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ 

New Update

ബെംഗളൂരു: നഗരത്തിൽ പൊലീസ് വെടിവയ്പ്പിനും മൂന്നു പേരുടെ മരണത്തിനും ഇടയാക്കിയ സംഘർഷത്തിൽ എസ്ഡിപിഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ.

Advertisment

publive-image

പുലികേശി നഗർ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തിൽ സംഘർഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എംഎൽഎയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു.

കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ 3 പേർ മരിച്ചു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അറുപതോളം പേർക്ക് പരുക്കേറ്റു. സംഭവത്തിൽ ഇതുവരെ നൂറിലധികം പേർ അറസ്റ്റിലായി.

പ്രതിഷേധത്തിന് കാരണമായ ഫെയ്സ്ബുക് പോസ്റ്റിട്ട അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘർഷം എസ്ഡിപിഐയുടെ ഗൂഢാലോചനയാണെന്ന് മന്ത്രി സി.ടി. രവി ആരോപിച്ചു.

 

bangalore riots
Advertisment