Advertisment

റിസയുടെ ലഹരിവിരുദ്ധ-കോവിഡ് പ്രതിരോധ പ്രതിജ്ഞ: പതിനായിരക്കണക്കിന് കുട്ടികൾ അണിചേർന്നു.

author-image
admin
Updated On
New Update

റിയാദ് : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച 'റിസ' സംഘടിപ്പിച്ച ലഹരി വിരുദ്ധ - കോവിഡ് പ്രതിരോധ പ്രതിജ്ഞയിൽ വിവിധ സ്‌കൂളുകളിലെ പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപകരും അണിചേർന്നു. കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്ത ലത്തിൽ കോവിഡ് പ്രതിരോധ നടപടികൾ കൂടി ഉൾപ്പെടുത്തിയാണ് സ്‌കൂളുകളിൽ കുട്ടികൾ പ്രതിജ്ഞ ചൊല്ലിയത്. സൂം പ്ലാറ്റുഫോമിൽ ആയതിനാൽ കുട്ടികൾക്കും അധ്യാപകർക്കും പുറമെ കുടുംബാംഗങ്ങൾക്ക് കൂടി പ്രതിജ്ഞ ശ്രവിക്കുവാൻ സാധിച്ചുവെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

Advertisment

publive-image

വിദ്യാർത്ഥികൾ റിസയുടെ ഗ്ലോബൽ മാസ്സ് പ്രതിജ്ഞാ ചടങ്ങിൽ  സൂം ദൃശ്യം

സൗദി അറേബിയ , ഷാർജയിലെയും അജ്മാനിലേയും മറ്റു ഗൾഫ് രാജ്യങ്ങൾ തുടങ്ങി വിവിധയിടങ്ങളിലെ ഇന്റർനാഷണൽ സ്‌കൂളുകൾ, എംബസ്സി സ്‌കൂളുകൾ തുടങ്ങി അനേകം വിദ്യാലയങ്ങൾ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ സി ബി എസ്‌ ഇ സ്‌കൂളുകൾ, കേരളത്തിലെ സ്‌കൂളുകൾ എന്നിവിടങ്ങളിൽ റിസയുടെ ലഹരി വിരുദ്ധ- കോവിഡ് പ്രതിരോധ പ്രതിജ്ഞ പ്രതിജ്ഞാ വാചകങ്ങളും ലഹരിഉപഭോഗം സ്വയം തടയുവാൻ സഹായിക്കുന്ന പത്തു കാര്യങ്ങളും അടങ്ങിയ ലഘുലേഖ ഇ മെയിൽ വഴി നേരത്തെ എത്തിച്ചിരുന്നു. വിവിധ സ്‌കൂളുകളിൽ നിന്നുമുള്ള ഫീഡ്ബാക്‌ ലഭിച്ചു കൊണ്ടിരിക്കുന്നു.

സൗദി അറേബിയയിലെ റിയാദിലെ ഇന്റർനാഷണൽ സ്‌കൂളുകളിൽ പ്രിൻസിപ്പാൾമാരായ ഡോ. ഷൗക്കത് പർവേസ് (ഐ ഐ എസ്‌. ആർ ), ഡോ. കെ റഹ്മത്തുള്ള (അൽ യാസ്മിൻ), ഗ്രേസ് തോമസ് (പ്രിൻസിപ്പൽ ഇൻ ചാർജ് -ന്യുമിഡിൽഈസ്റ്റ് ), ഷബ്‌ന (മോഡേൺ മിഡിൽഈസ്റ്റ്), മുസ്തഫ (അലിഫ് സ്‌കൂൾ) എന്നിവരും ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്രിൻസിപ്പാൾ മുസാഫർ ഹസനും തലാൽ ഇന്റർനാഷണൽ സ്ക്കൂളിൽ പ്രിൻസിപ്പൽ മുഹമ്മദ് മുഹമ്മദ് സാലിഹും, ജുബൈൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ പ്രിൻസിപ്പാൾ നൗഷാദ് അലിയും പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്‌കൂൾ റിസാക്ലബ് കോഡിനേറ്റർ മീരാ റഹ്‌മാൻ, പത്മിനി യു നായർ സൗദി അറേബിയയിലെ ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു.

publive-image

ഷാർജയിൽ, ഇന്ത്യാ ഇന്റർ നാഷണൽ സ്‌കൂളിൽ പ്രിൻസിപ്പാൾ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പാൾ സയ്യദ് താഹിർ അലി, ഗൾഫ് ഏഷ്യൻ ഇന്ത്യൻ സ്‌കൂളിൽ പ്രിൻസിപ്പാൾ ഡോ. നസ്രീൻ ബാനു, സി ഐ സി ഇ പ്രിൻസിപ്പാൾ ജാഫർ ഷെരീഫ് എന്നിവരും, പേസ് ഇന്റർനാഷ ണൽ സ്‌കൂളിൽ പ്രിൻസിപ്പാൾ മുഹ്സിൻ കട്ടായത്ത് , വൈസ് പ്രിൻസിപ്പാൾ മഞ്ജു സെൻ എന്നിവരും, അജ്മാനിലെ ഡൽഹി പ്രൈവറ്റ് സ്‌കൂളിൽ പ്രിൻസിപ്പാൾ ഡോ. വിശാൽ ഖത്തറിയ, വൈസ് പ്രിൻസിപ്പാൾ ഖദീജ എന്നിവരും നേതൃത്വം നല്കി. റിസ കോഡിനേറ്റർ അഡ്വ. അസീഫ് മുഹമ്മദ് യു എ ഇ - യിലെ പരിപാടികൾക്ക് നേതൃത്വംനൽകി. മറ്റിടങ്ങളിൽ സ്കൂൾ അധികൃതരും റിസയുടെ വിവിധ റീജിയണൽ / സോണൽ ഘടകങ്ങളും പരിപാടികൾക്ക് നേതൃത്വം നല്കി.

സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012 -മുതൽ അന്താരാഷ്ട്ര തലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷൻ്റെ 'റിസ' യുടെ നേതൃത്വത്തിലെ അഞ്ചാമത് മാസ് പ്രതിജ്ഞാ ക്യാമ്പയിനാണ് ഇപ്പോൾ നടന്നത്. കോവിഡ് പ്രതിരോധത്തിന് കൂടി തുല്യ പ്രാധാന്യം നൽകുന്നതിനാൽ സ്‌കൂളുകളുടെ സൗകര്യാര്ഥം ജൂൺ 26 മുതൽ ജൂലൈ 10 വരെയുള്ള കാലയളവിൽ ഏതെങ്കിലുമൊരു ദിവസം പ്രതിജ്ഞാ ചടങ്ങ് സംഘടിപ്പിക്കുവാനാണ് റിസ ആഹ്വാനം നടത്തിയിട്ടുള്ളത്.

മുൻ വര്ഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കുട്ടികൾക്ക് കോവിഡ് പ്രതിരോധ സന്ദേശം കൂടി എത്തിക്കുവാനും അതിനായി സ്‌കൂൾ അധികൃതരെ പ്രോത്സാഹിപ്പിക്കുവാനും സാധിച്ചതായി റിസാ കൺവീനറും സുബൈർ കുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. എസ്‌. അബ്ദുൽ അസീസും പ്രോഗ്രാം കൺസൾറ്റൻറ് ഡോ. എ വി ഭരതനും പബ്ലിസിറ്റി കൺവീനർ നിസാർ കല്ലറയും അറിയിച്ചു.

 

Advertisment