Advertisment

റിഷഭ് പന്തിന് ഒരിക്കലും ധോനി ആവാന്‍ സാധിക്കില്ല,ധോനിയുടെ പിന്‍ഗാമിയാണ് പന്ത് എന്ന നിലയിലെ വിലയിരുത്തലുകള്‍ അവസാനിപ്പിക്കണം : ഗൗതം ഗംഭീര്‍

New Update

ഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം റിഷഭ് പന്തിന് ഒരിക്കലും എം എസ് ധോനിയാവാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. ധോനിയുടെ പിന്‍ഗാമിയാണ് പന്ത് എന്ന നിലയിലെ വിലയിരുത്തലുകള്‍ അവസാനിപ്പിക്കണം എന്നും ഗംഭീര്‍ പറഞ്ഞു.

Advertisment

ധോനിയുമായി പന്തിനെ താരതമ്യപ്പെടുത്തിയുള്ള വിലയിരുത്തലുകാണ് മാധ്യമങ്ങള്‍ ആദ്യം അവസാനിപ്പിക്കേണ്ടത്. മാധ്യമങ്ങള്‍ എത്രമാത്രം അക്കാര്യം സംസാരിക്കുന്നുവോ പന്ത് അത്രയും കൂടുതല്‍ ആ വഴിയെ കാര്യങ്ങള്‍ കാണും. പന്തിന് ഒരിക്കലും ധോനിയാവാന്‍ സാധിക്കില്ല. പന്തിന് റിഷഭ് പന്ത് ആവാനെ കഴിയു, ഗംഭീര്‍ പറഞ്ഞു.

publive-image

'അതേസമയം, ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ തുടങ്ങിയ സമയം ധോനിയുടെ റേഞ്ച് ഉയരത്തിലായിരുന്നു. റിഷഭ് പന്തിന്റെ കാര്യത്തിലാണ് എങ്കില്‍, സിക്‌സ് പറത്താന്‍ അറിയാം എന്നത് കൊണ്ട് മാത്രമാണ് ആളുകള്‍ പന്തിനെ ധോനിയുമായി താരതമ്യപ്പെടുത്തിയത്.'

പന്തിന് ഒരുപാട് മേഖലകളില്‍ മെച്ചപ്പെടാനുണ്ട്, വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പന്തിന് സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കും. എന്നാല്‍ ബൗളര്‍മാര്‍ സ്മാര്‍ട്ടായി പന്തെറിഞ്ഞാല്‍, പന്ത് പ്രയാസപ്പെടുന്നതാണ് കാണുന്നത്.

അതുകൊണ്ടാണ് പന്തിന് ചുറ്റുമുള്ളവരും, മാധ്യമങ്ങളും ധോനിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം എന്ന് ഞാന്‍ പറയുന്നത്, ഗംഭീര്‍ പറഞ്ഞു.

sports news ipl 2020
Advertisment