Advertisment

'ബ്യൂബോണിക് പ്ലേഗ്' കുവൈറ്റില്‍ പടരാനുള്ള സാധ്യത കുറവെന്ന് ആരോഗ്യവിദഗ്ധര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ചൈനയിലും മംഗോളിയയിലും റിപ്പോര്‍ട്ട് ചെയ്ത 'ബ്യൂബോണിക് പ്ലേഗ്' കുവൈറ്റില്‍ ഭീഷണി സൃഷ്ടിക്കില്ലെന്ന് ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് അത്ര എളുപ്പത്തില്‍ ഈ പ്ലേഗ് പകരില്ലെന്നും വ്യക്തമായ ചികിത്സ ഇതിനുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

ഈ രോഗത്തിനുള്ള ചികിത്സയില്‍ ആന്റിബയോട്ടിക്കുകള്‍ ഫലപ്രദമാണെന്ന് നേരത്തെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment