Advertisment

റിവ " സഹായധനം നൽകി

author-image
admin
New Update

റിയാദ് :  സൗദി അറേബ്യയിലെ ഹരാറിൽ വെച്ച് മരണപ്പെട്ട, വഴിക്കടവ് വള്ളിക്കാട് സ്വദേശി, അമ്മാടാൻ ശ്രീധരൻ മകൻ രാജേഷ് ബാബുവിന്റെ, കുടുംബത്തെ സഹായിക്കുന്നതിനായി, റിയാദ് വഴിക്കടവ് പ്രവാസി കൂട്ടായ്മ (റിവ ) അംഗങ്ങളിൽ നിന്നും സ്വരൂപിച്ച  1,60, 000. 00 രൂപയുടെ ചെക്ക്, നിലമ്പുർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ വഴിക്കടവ് ശാഖയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ  അശോക്കുമാർ, രാജേഷ് ബാബുവിന്റെ ഭാര്യ സീഭ യുടെ യുടെ സാനിധ്യത്തിൽ മകൾ ശ്രീലക്ഷ്മിക്കു കൈമാറി.

Advertisment

publive-image

വഴിക്കടവ് ശാഖയിൽ വെച്ച് ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ അശോക്കുമാർ, രാജേഷ് ബാബുവിന്റെ മകൾ ശ്രീലക്ഷ്മിക്കു ചെക്ക് കൈമാറുന്നു .

കുട്ടിക്ക് പ്രായപൂർത്തിയാവുന്നതു വരെ ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ ഇടുകയും എല്ലാ മൂന്നു മാസത്തിലും നിശിചിത സംഖ്യ രാജേഷ് ബാബുവിന്റെ കുടുബത്തിനു നൽകുകയും ചെയ്യുന്ന രീതിയിലാണ് ഡെപ്പോസിറ്റ് ചെയ്തത് .

ചടങ്ങിൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അജിത, റിവ ഭാരവാഹികളായ അൻസാർ ചരളൻ, റഷീദ് തമ്പലക്കോടൻ, മൊയ്‌തീൻ തമ്പലക്കോടൻ, മഹസൂo കിളിയണ്ണി, അശോക് കുമാർ, വിജയൻ. R. P. എന്നിവർ സംബന്ധിച്ചു.

Advertisment