Advertisment

റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗം; സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടി; റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഡല്‍ഹി : ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിയുടെയും സഹോദരന്‍ ഷോവികിന്റെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. റിയ ചക്രബര്‍ത്തി ലഹരി മരുന്ന് സിന്‍ഡിക്കേറ്റിലെ സജീവ അംഗമായിരുന്നുവെന്നും, സമൂഹത്തിലെ ഉന്നത വ്യക്തികളെ സിന്‍ഡിക്കേറ്റുമായി കൂട്ടിയിണക്കിയിരുന്നത് നടിയാണെന്നും എന്‍സിബി കോടതിയില്‍ അറിയിച്ചു. എന്‍സിബി മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെയാണ് എന്‍സിബി സത്യവാങ്മൂലത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

publive-image

റിയ മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക നല്‍കിയതിന് തെളിവുകളുണ്ട്. വാട്‌സ് ആപ്പ് ചാറ്റുകള്‍, മൊബൈല്‍, ലാപ്‌ടോപ്പ്, ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയവയിലെ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുത്തതിലൂടെ ലഭിച്ച തെളിവുകള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. ഇതില്‍ മയക്കുമരുന്ന് ഇടപാടിന്റെ സാമ്പത്തിക കാര്യങ്ങളും ഉള്‍പ്പെടുന്നുണ്ട്.

സുശാന്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന കാര്യം റിയക്ക് അറിയാമായിരുന്നു എന്നും എന്നാല്‍ ഇക്കാര്യം പുറത്തറിയാതെ റിയ ഒളിപ്പിച്ചുവെച്ചിരുന്നതായും എന്‍സിബി വ്യക്തമാക്കുന്നു.

 

riya chakravarthy
Advertisment