Advertisment

ദൈ​വ​ത്തി​ലും കോ​ട​തി​യി​ലും വി​ശ്വാ​സ​മു​ണ്ട്... എ​നി​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​മു​ണ്ട്.... മാ​ധ്യ​മ​ങ്ങ​ളി​ൽ എന്നെ മോശക്കാരിയാക്കുമ്പോഴും മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.... .സ​ത്യ​മേ​വ​ജ​യ​തേ. സ​ത്യം ജ​യി​ക്കും- നി​റ​ഞ്ഞ ക​ണ്ണു​ക​ളു​മാ​യി റി​യ ച​ക്ര​ബ​ർ​ത്തി

New Update

ന്യൂ​ഡ​ല്‍​ഹി: സ​ത്യം ഒ​ടു​വി​ല്‍ ജ​യി​ക്കു​മെ​ന്ന് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​തി​ന്‍റെ മു​ന്‍​കാ​മു​കി റി​യ ച​ക്ര​ബ​ര്‍​ത്തി. സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍‌​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​രു​പ​ത് സെ​ക്ക​ന്‍റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ലാ​ണ് ത​ന്‍റെ ഭാ​ഗം അ​വ​ര്‍ പ​റ​യു​ന്ന​ത്.

Advertisment

publive-image

ദൈ​വ​ത്തി​ലും കോ​ട​തി​യി​ലും വി​ശ്വാ​സ​മു​ണ്ട്. എ​നി​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​മു​ണ്ട്. മാ​ധ്യ​മ​ങ്ങ​ളി​ല്‍ എ​നി​ക്കെ​തി​രെ തീ​ര്‍​ത്തും മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള പ​ല കാ​ര്യ​ങ്ങ​ളും വ​രു​മ്ബോ​ഴും, ഇ​തി​നൊ​ന്നും മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

അ​ത് ത​ന്നെ​യാ​ണ് അ​ഭി​ഭാ​ഷ​ക​രും ന​ല്‍​കി​യി​രി​ക്കു​ന്ന നി​ര്‍​ദേ​ശം. നി​ല​വി​ല്‍ കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​യി​ലാ​ണ്. സ​ത്യ​മേ​വ​ജ​യ​തേ. സ​ത്യം ജ​യി​ക്കും- നി​റ​ക​ണ്ണു​ക​ളോ​ടെ കൈ​കൂ​പ്പി റി​യ പ​റ​ഞ്ഞു. അ​ഭി​ഭാ​ഷ​ക​നാ​യ സ​തീ​ഷ് മ​നേ​ഷി​ന്‍​ഡെ​യാ​ണ് റി​യ​യു​ടെ ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Advertisment