Advertisment

മയക്കുമരുന്ന് കേസ്; ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷം നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് ജാമ്യം ലഭിച്ചു. ഒരു മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് നടിക്ക്

Advertisment

publive-image

ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് പ്രതികളായ ദീപേഷ് സാവന്ത്, സാമുവല്‍ മിറാന്‍ഡ എന്നിവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

അതേസമയം, റിയയുടെ സഹോദരന്‍ ഷോവിക് ചക്രബര്‍ത്തിയുടെയും മറ്റൊരു പ്രതിയായ അബ്ദുല്‍ പരിഹാറിന്‍റെയും ജാമ്യാപേക്ഷ കോടതി നിരസിച്ചു.

നേരത്തെ റിയ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക എന്‍.ഡി.പി.എസ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.

riyachakravarthy approved bail
Advertisment