Advertisment

റിയാദില്‍ അറസ്റ്റിലായ സാമൂഹിക പ്രവര്‍ത്തകന് മോചനം.

author-image
admin
New Update

റിയാദ്- മലയാളിയുടെ മോചനത്തിനായി ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ പോയപ്പോള്‍ കസ്റ്റഡിയിലായ മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഷാനവാസ് രാമഞ്ചിറക്ക് അഞ്ച് ദിവസത്തിനുശേഷം മോചനം. ഒമ്പതു മാസമായി തടവില്‍ കഴിയുന്ന പെരുമ്പാവൂര്‍ സ്വദേശി അബൂബക്കറിന്റെ കേസുമായി ബന്ധപ്പെട്ടാണ് എംബസി ചുമതലപ്പെടുത്തിയതു പ്രകാരം ഷാനവാസ് ശുമൈസി തര്‍ഹീലിലെത്തിയത്.സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥര്‍ തര്‍ഹീല്‍ മേധാവിയെ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിനു പിന്നാലെയാണ് ഷാനവാസിനെ വിട്ടയച്ചത്.

publive-image

രണ്ടു വര്ഷം മുന്‍പ് സമാനമായി ഒരു കേസിലും ഷാനവാസ്‌ ജയിലില്‍ ആയിട്ടുണ്ട്‌  ഒരു കമ്പനിയില്‍ തൊഴിലാളികളുടെ പ്രശനവുമായി ബന്ധപെട്ട് സംസാരിക്കാന്‍ പോയപ്പോള്‍ കമ്പനി അതികൃതര്‍ പോലീസിനെ വിളിച്ചുവരുത്തി അറസ്റ്റ്‌ ചെയ്യുകയും മൂന്ന് നാല് ദിവസം കഴിഞ്ഞ് എംബസിയുടെയും സാമുഹ്യപ്രവര്‍ത്തകരുടെയും ഇടപടലില്‍ മോചനം സാധ്യമാകുകയും ചെയ്തു. ഈയിടെ സുമേഷി ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ തൊഴിലാളികളുടെ മോചനത്തിനായി പോകുന്ന എംബസി വളണ്ടിയര്‍മാര്‍ക്ക്‌ ചിലബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി സാമുഹ്യപ്രവര്‍ത്തകര്‍ പറയുന്നു ഐ ഡി മേടിച്ചുവെച്ചു കുറെ കഴിഞ്ഞ് തിരിച്ചുകൊടുക്കുന്ന സംഭവങ്ങളും ഉണ്ടായതായി സാമുഹ്യവര്‍ത്തകര്‍ പറയുന്നു.

Advertisment