റിയാദ് ബത്തയിൽ മലയാളിക്ക് കുത്തേറ്റു.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, April 16, 2018

റിയാദ് : ബത്തയിൽ മലയാളിക്ക് കുത്തേറ്റു. കണ്ണൂർ വടക്കുമ്പാട് സ്വദേശി റിജേഷിനെ സ്‌കൂട്ടറിൽ എത്തിയ രണ്ടു പേർ ചേർന്ന് തലയിൽ കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്പിക്കുകയായിരുന്നു.

കിയോസ്‌ എക്സികുട്ടീവ് അംഗമായ റിജേഷ് താമസ സ്ഥലത്ത് നിന്ന് വാഹനത്തിൽ കയറവെ ആയിരുന്നു ആക്രമണം. രണ്ടു മൊബൈലുകളും. ലാപ്ടോപ്പും, വീടിന്റെയും വാഹനത്തിന്റെയും താക്കോൽ കൂട്ടവും കൈക്കലാക്കിയ അക്രമികൾ പണം ആവശ്യപ്പെട്ടു. കൈവശം പണമില്ലന്ന് പറഞ്ഞതോടെ മുഖം ലക്ഷ്യമാക്കി കുത്തുകയായിരുന്നു. ഒന്നിലധികം തവണ കുത്തി എങ്കിലും നെറ്റിയിൽ മാത്രമേ മുറിവ് ഉണ്ടായിട്ടുള്ളൂ. പോലീസിൽ പരാതി നൽകിയിട്ടുണ്ട്.ആശുപത്രിയില്‍ ചികിത്സ നേടിയ റിജേഷ് ഇപ്പോള്‍ വീട്ടില്‍ വിശ്രമിക്കുകാണ്.

×