Advertisment

റിയാദ് ഇന്ത്യന്‍ എംബസ്സി വിശ്വ ഹിന്ദി ദിവസ് 2020 .ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : വിശ്വഹിന്ദി ദിവസ് 2020 ജനവരി 16 ന് റിയാദ് ഇന്ത്യന്‍ എംബസ്സി ആഘോ ഷിച്ചു. എംബസ്സി ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷപരിപാടി അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്‌ ഉത്ഘാടനം ചെയ്തു. ഹിന്ദി ഭാക്ഷയുടെ പ്രസക്തിയും മറ്റു  ഭാക്ഷ കളുടെ  പ്രസക്തിയും അംബാസിഡര്‍ ഉത്ഘാടന പ്രസംഗത്തില്‍ എടുത്തുപറയുകയു ണ്ടായി. ഇന്ത്യയുടെ ഭരണ ഭാക്ഷ ഹിന്ദിയായതുകൊണ്ട് പ്രാദേശിക ഭാക്ഷകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം ഹിന്ദി ഭാക്ഷക്കും കൊടുക്കുകയും പഠിക്കാന്‍ ശ്രമിക്കണമെന്നും അംബാസിഡര്‍ ഓര്‍മിപ്പിച്ചു.

Advertisment

publive-image

വിശ്വ ഹിന്ദി ദിവസ്  ആഘോഷപരിപാടി അംബാസിഡര്‍ ഡോ: ഔസാഫ് സയീദ്‌ ഉത്ഘാടനം ചെയ്യുന്നു.

നൂറുകണക്കിന് ഇന്ത്യന്‍ ഭാക്ഷകളില്‍ പ്രധാനപ്പെട്ട ഭാഷകളുടെ കണക്കെടുത്തു നോക്കി യാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. ദേശീയ പതാകയും ദേശീയ വിനോദവും ഒക്കെയുള്ള നാട്ടില്‍ ദേശീയഭാഷ എന്ന് വിളിക്ക പ്പെടാവു ന്നതും ഈ കണക്ക് നോക്കിയാല്‍ ഹിന്ദിയെത്തന്നെയാണെന്ന് നിസംശയം പറയാം.

publive-image

ഹിന്ദി ഭാക്ഷയുടെ പ്രസക്തിയെ ആസ്പദമാക്കി ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റ്, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികള്‍ അവത രണരീതികൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി, വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖര്‍ ഹിന്ദി ഭാക്ഷയെ കുറിച്ച് സംസാരി ക്കുകയും, കവിത ആലാപനം‌ നടത്തുകയും ചെയ്തു.

publive-image

ചടങ്ങില്‍ ഡി.സി എം പ്രദീപ്‌ സിംഗ്രാജ് പുരോഹിത്, കോണ്‍സുലര്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഡി.ബി .ഭാട്ടി, മീഡിയ ചുമതല വഹിക്കുന്ന അസീം അന്‍വര്‍ തുടങ്ങി നിരവധി എംബസ്സി ഉദ്ധ്യോഗസ്ഥര്‍, വിവിധ സംസ്ഥാനങ്ങളിലെ കമ്മ്യൂണിറ്റി നേതാക്കള്‍, ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ ടീച്ചഴ്സ് തുടങ്ങിയവര്‍ പങ്കെടുത്തു.

publive-image

Advertisment