Advertisment

പ്രതീക്ഷാനിർഭരമായ മതേതര മുന്നേറ്റങ്ങളിൽ പ്രവാസികളും പങ്കാളികളാവുക

author-image
admin
New Update
Advertisment
റിയാദ്: പൊതുതെരഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ മുന്നേറ്റങ്ങളിൽ പ്രവാസികളും പങ്കാളികളാകണമെന്ന് "പൊതുതെരഞ്ഞെടുപ്പും, പ്രവാസി ഇടങ്ങളും" എന്ന വിഷയ ത്തിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി  സെൻറർ സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രാ യപ്പെട്ടു. രാജ്യത്തെ ഭരണകൂടം വിഭജന രാഷ്ട്രീയത്തിന് ശ്രമിക്കുമ്പോൾ ജനാധിപത്യ മതേ തര വിശ്വാസികൾ ജാഗ്രതയോടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും, പ്രവാ സികൾ തങ്ങളുടെ പ്രവർത്തന സ്വാധീന മേഖലകളിൽ പൊതുതെരഞ്ഞെടുപ്പിൽ തങ്ങളുടെ ഇടം കണ്ടെത്തേണ്ടതുണ്ടെന്നും സായാഹ്ന സദസ്സിൽ പങ്കെടുത്ത വിവിധ സംഘടന പ്രതിനിധികൾ  സദസ്സിനെ ഉണർത്തി.
publive-image
കേരളത്തിലും വർഗീയ പരാമർശങ്ങളിലൂടെ വിഭജന രാഷ്ട്രീയത്തിന് ശ്രമിക്കുന്ന കക്ഷി കളെ കേരളത്തിലെ മതേതര പൊതുസമൂഹം മാറ്റി നിർത്തണമെന്നും, നമ്മുടെ സാമൂ ഹിക അന്തരീക്ഷം സഹിഷ്ണുതയോടെ നിലനിർത്തുവാൻ എല്ലാവർക്കും ഉത്തരവാ ദിത്വമുണ്ടെന്നും അതിൽ പ്രവാസികളും പങ്കാളികളാകണമെന്നും ഐക്യകണ്ഠേന അഭി പ്രായമുയർന്നു.
publive-image
ഇസ്മയിൽ കുട്ടി മദനി വിഷയം അവതരിപ്പിച്ച് സംസാരിച്ചു.അസിസ്ചുങ്കത്തറ,സമദ് പട്ടണി (കെ.എം.സി.സി) സുഫ്‌യാൻ അബ്ദുൽ സലാം (ആർ.ഐ.സി.സി) സജി കായംകുളം (ഒ.ഐ.സി.സി) ,അസ്‌ലം അടക്കാതോട്(എസ്.ഐ.സി) അഡ്വ. ഷാനവാസ് (കെ.ഐ.ജി) അഡ്വ. അബ്ദുൽ ഹമീദ് (കെ.എസ്.എഫ്.) ഖാസിം റാവുത്തർ, അർഷുൽ അഹമ്മദ്
എന്നിവർ വിഷയാസ്പദമാക്കി സംസാരിച്ചു.സഅദുദ്ദീൻ സ്വലാഹി മോഡറേറ്റർ ആയിരുന്നു.
publive-image
അബ്ദുൽ അസീസ് കോട്ടക്കൽ,അഡ്വ. അബ്ദുൽ ജലീൽ, അബ്ദുറഹ് മാൻ മദീനി, അബ്ദു സ്സലാം ബുസ്‌താനി,നൗഷാദ് മടവൂർ ,അബ്ദുൽ വഹാബ് പാലത്തിങ്കൽ, അംജദ് കുനി യിൽ,അശ്റഫ് തലപ്പാടി, ഫളൽ റഹ്മാൻ അറക്കൽ,ഫൈസൽ ബുഖാരി,ഇഖ്ബാൽ വേങ്ങ ര,മജീദ് തൊടികപ്പുലം, മർസൂഖ് ടി.പി, മുഹമ്മദ് അമീൻ, മുജീബ് ഇരുമ്പുഴി, നജീബ് സ്വലാഹി,ജെയ്സൽ പന്തല്ലൂർ, വാജിദ് ചെറുമുക്ക് , സൈഫുദ്ധീൻ,വാജിദ് ടി.പി  എന്നി വർ നേത്യത്വം നൽകി. മുഹമ്മദ് സുൽഫിക്കർ സ്വാഗതവും മൻസൂർ സിയാങ്കണ്ടം നന്ദിയും പറഞ്ഞു.
Advertisment