Advertisment

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാത്രയയപ്പ് നല്‍കി.

author-image
admin
New Update
റിയാദ്: പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോകുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റും റിയാദ് സലഫി മദ്റസ മാനേജറുമായ കെ. ഐ. ജലാല്‍ സാഹി ബിനും  , എം.ജി.എം പ്രസിഡന്റ് രഹന ജലാലിനും റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ യാത്രയപ്പ് നല്‍കി.
Advertisment
publive-image
നാല്‍പത് വര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്ന കെ.ഐ.ജലാല്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തനങ്ങളിലും പുരോഗതിയിലും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിത്വമായിരുന്നു .സന്നിഗ്ധ ഘട്ടങ്ങളില്‍ ഏറ്റവും മികച്ച നേത്രുത്വമാണ് കെ.ഐ. ജലാല്‍ കാഴ്ചവെച്ചതെന്നും അദ്ദേഹത്തിലെ അനുകരണീയ നേത്രുപാടവം പ്രശംസനീയ മാണെന്നും ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. അബൂബക്കര്‍ എടത്തനാട്ടുകര അധ്യക്ഷത വഹിച്ചു.
അബ്ദുല്‍ ഖാദര്‍(മക്ക ഹൈപ്പർ മാർക്കറ്റ്), നിസാര്‍ അഹമ്മദ് , സൈനുല്‍ ആബിദ് , നൗഷാദ് അലി ,മൂസ തലപ്പാടി , അബ്ദുല്‍ ഖയ്യൂം ബുസ്താനി ,അബ്ദു റസാഖ് എടക്കര, സിയാദ് ചെങ്കിലത്ത് , ഷംസു പുനലൂര്‍, അംജദ് കുനിയില്‍, ഹനീഫ് മാസ്റ്റര്‍ ,മുഹമ്മദ് സഈദ് , അഷ്‌റഫ്‌ തിരുവനന്തപുരം   , മുജീബ് ഇരുമ്പുഴി, അബ്ദുല്‍ മജീദ്‌ തൊടികപ്പുലം , കമാല്‍ നാസര്‍, അബ്ദുല്‍ ഗഫൂര്‍ തലശ്ശേരി, അഷ്‌റഫ്‌ തലപ്പാടി, ഫൈസല്‍ പൂനൂര്‍, മഅറൂഫ് സാഹിബ്‌ ,കബീര്‍ ആലുവ, ഫൈസൽ ബുഖാരി, സഅദുദ്ദീന്‍ സ്വലാഹി, മുഹമ്മദ്‌ സുല്‍ഫിക്കര്‍, മുഹമ്മദ്‌ കുട്ടി കടന്നമണ്ണ അബ്ദുല്‍ അസീസ്‌ കോട്ടക്കല്‍ , അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, സാജിദ് കൊച്ചി, നൗഷാദ് മടവൂര്‍, ഫസലു റഹ്മാന്‍ അറക്കല്‍, ആതിഫ് ബുഖാരി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. അബ്ദുല്‍ ജലീല്‍ സ്വാഗതവും അബ്ദു റസാഖ് സ്വലാഹി നന്ദിയും പറഞ്ഞു .
Advertisment