Advertisment

റിയാദ് അന്താരാഷ്ട്ര എയർപോർട്ടിൽ സെൽഫ് സർവീസ് ഉപകരണങ്ങൾ സ്ഥാപിച്ചു.

author-image
admin
New Update

റിയാദ്- യാത്രാ നടപടികൾ സ്വയം പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന സെൽഫ് സർവീസ് ഉപകരണങ്ങൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് ജവാസാത്ത് ഡയറക്ടറേറ്റ് റിയാദ് അന്താരാഷ്ട്ര എയർപോർട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചു തുടങ്ങി. സൗദി ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പദ്ധതി ഉദ്ഘാടനം ചെയ്തു.

publive-image

ജവാസാത്ത് കൗണ്ടറുകളെ സമീപിക്കാതെ സൗദിയിൽ നിന്ന് പുറത്തു പോകുന്നതിനും രാജ്യത്ത് പ്രവേശിക്കുന്നതിനുമുള്ള നടപടികൾ എളുപ്പത്തിൽ സ്വയം പൂർത്തിയാക്കുന്നതിന് സെൽഫ് സർവീസ് ഉപകരണങ്ങൾ യാത്രക്കാരെ സഹായിക്കുമെന്ന് ജവാസാത്ത് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.

Advertisment