Advertisment

പ്രളയ കേരളത്തിന് പ്രവാസത്തിന്‍റെ കൈത്തങ്ങായി റിയാദ് ജനകിയവേദി.

author-image
admin
Updated On
New Update

റിയാദ് : പ്രളയ കേരളത്തിന് പ്രവാസത്തിന്റെ കൈത്താങ്ങ്” എന്ന പേരിൽ റിയാദ് ജനകീയ വേദി സംഘടിപ്പിച്ച സ്വാതന്ദ്ര്യ ദിനാഘോഷ പരിപാടിയിൽ ഇരുപതോളം സംഘടനകളുടെ പ്രതിനിധികൾ പങ്കാളികളായി. അപ്പോളോ ഡിമോറ ഓഡി റ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ  ശിഹാബ് കൊട്ടുകാട് അധ്യക്ഷത വഹിച്ചു,ബിസിനസ് പ്രമുഖൻ അഹമ്മദ് കോയ ഫ്‌ളീരിയ ഉത്ഘാടനം ചെയ്തു.

Advertisment

publive-image

വിവിധ സംഘടനകളെ ഉൾപ്പെടുത്തി ജനകീയ വേദിക്കു രൂപം നൽകി. റിയാദിലെ മുഴുവൻ സംഘടനയുടെയും ബിസിനസ്സ് പ്രമുഖരുടെയും സഹകരണത്തോടെ ഫണ്ട് കണ്ടെത്തി ദുരിതാ ശ്വാസ കേന്ദ്രത്തിലേക്ക് സഹായമെത്തിക്കുവാൻ തീരുമാനിച്ചു.

publive-image

പ്രമുഖ മിമിക്രി കലാകാരനും ഗായകനുമായ നിസാം കാലിക്കറ്റ്, കുളിർ ഷമീർ, പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാം എന്നിവർ അവതരിപ്പിച്ച കലാ സംഗീത പ്രകടനങ്ങളും റിയാദിലെ വിവിധ ഗായകർ സംഘടിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

publive-image

ഷിഹാദ് കൊച്ചിൻ, ഡോ: അസ്‌ന അബ്ദുൽ സലാം, കോയ താനൂർ, ഗിരീഷ്, ശബാന അൻഷാദ്, തസ്‌നീം റിയാസ്, ഷമീർ വളാഞ്ചേരി, സജാദ് പള്ളം, സത്താർ മാവൂർ, ജിബിൻ സമദ്, ലൈന്, അസ്‌ന സഫർ, നിസാർ കൊച്ചി, ഗിരീഷ്, ലിജോ ജോൺ, ലിനു ലിജോ, കബീർ എടപ്പാൾ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.

publive-image

സാംസ്കാരിക സമ്മേളനത്തിൽ സുധീർ കുമ്മിൾ നവോദയ, ശിഹാബ് കൊടിയത്തൂർ അൽ മദീന, ഫഹീദ് ജരീർ മെഡിക്കൽ, ഡോക്റ്റർ സൈദ് ഉറുദു മീഡിയ, അക്ബർ വേങ്ങാട് റിയാദ് മീഡിയ ഫോറം, ജയൻ കൊടുങ്ങല്ലൂർ, ഷഫീഖ് കിനാലൂർ, ലത്തീഫ് തെച്ചി, റഫീഖ് പന്നിയങ്കര, , മജീദ്, അസീസ് മാവൂർ, സാബു, അലോശ്യസ്, മജീദ് പൂളക്കടി, അസ്‌ലം പാലത്ത്, തസ്‌നീം, വിജയരാഘവൻ, ഷാജഹാൻ ചാവക്കാട്, തഫ്സീർ, അമീർ പട്ടണത്ത് തുടങ്ങിയവർ ആശംസകൾ നേർന്നു.

publive-image

നവാസ് വെള്ളിമാടുകുന്ന് സ്വാഗതവും അസീസ് കടലുണ്ടി നന്ദിയും പറഞ്ഞു. ഉബൈദ് എടവണ്ണ ആമുഖ പ്രസംഗം നടത്തി. മഹാ പ്രളയത്തിന്റെ ഭീകര രൂപം വരച്ചോതുന്ന ഡോക്യു മെന്ററി പ്രദർശനം നടന്നു.

സിറ്റി ഫ്ലവർ മുഖ്യ പ്രായോജകരായി നടന്ന പരിപാടിയിൽ ഫ്രണ്ടി മൊബൈൽ, നെസ്റ്റോ, ജരീർ മെഡിക്കൽസ്, ന്യൂ സഫാമക്ക, സീ ടെക്ക്, ബി എൻ ബി എന്നിവർ സഹ പ്രായോജകർ ആയിരു ന്നു. ജഷീർ, നവാസ് കണ്ണൂർ, ജലീൽ ആലപ്പുഴ, ഷിനോജ്, എന്നിവർ നേതൃത്വം നൽകി. ഫഹീദ്, ആമിന എന്നിവർ അവതാരകരായിരുന്നു.

Advertisment