Advertisment

റിയാദ് കലാഭവൻ കുടുംബസംഗമം നവംബറിൽ

author-image
admin
New Update

റിയാദ്   റിയാദ് കലാഭവൻ കുടുംബസംഗമം നവംബറിൽ നടക്കും    ഒക്ടോബർ 12 ം തീയതി എക്സിറ്റ് 17 ൽ ഉള്ള ഖാൻ ഇസ്ത്രയിൽ വച്ച് നടത്താൻ നിശ്ചയിച്ച കുടുംബ സംഗമം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു

Advertisment

നവംബർ മാസത്തിൽ ഖാൻ ഇസ്ത്രയിൽ വച്ച് നടത്തുന്നതായിരിക്കുമെന്നുള്ള വിവരം അറിയിക്കുന്നു. നവംബറിൽ നടക്കുന്ന കുടുംബസംഗമത്തിൽ 1921 ഖിലാഫത്ത് എന്ന ചരിത്ര നാടകത്തിന്റെ സി ഡി പ്രകാശനവും, ബിഗ് സ്‌ക്രീനിൽ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

publive-image

റിയാദ് കലാഭവന്റെ രണ്ടാം വാർഷികം നടത്തിയതിന്റെ ബാധ്യതയിൽ നിന്നും ഒഴിഞ്ഞു മാറുകയും ,അച്ചടക്ക ലംഘനത്തിനു ഭരണസമിതി പുറത്താക്കപ്പെടുകയും ചെയ്ത വ്യക്തികൾ ചേർന്ന് റിയാദ് കലാഭവന്റെ പേരും ലോഗോയും ഉപയോഗിച്ച് സമൂഹത്തിലെ പ്രമുഖരായ വ്യക്തികളെ അവരുടെ അറിവോ, സമ്മതമോ കൂടാതെ ഉൾപ്പെടുത്തി വ്യാജ സംഘടന നില കൊള്ളുന്നതായി ശ്രദ്ധയില്‍പെട്ടുവെന്നും ഈ വ്യാജ ഗ്രൂപ്പ്സംഘടനയുമായി റിയാദ് കലാഭവനു യാതൊരു ബന്ധവുമില്ലായെന്ന് റഫീക്ക് മാനംകേരി  ചെയര്‍മാനായ  റിയാദ് കലാഭവന്‍ ഭാരവാഹികള്‍ അറിയിച്ചു.

കുടുംബ സംഗമത്തിന്റെ പുതുക്കിയ തീയതി മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്  പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ചു കൊണ്ട് 1921 ഖിലാഫത്ത് എന്ന ചരിത്ര നാടകം വീണ്ടും റിയാദിന്റെ മണ്ണിൽ അരങ്ങേറുമെന്നും കലാഭവന്‍ ഭാരവാഹികള്‍

Advertisment