Advertisment

റിയാദ് കലാഭവന്‍ കുടുംബ സംഗമവും യാത്രയയ്പ്പും ഒക്ടോബര്‍ 20 ന്

author-image
admin
New Update

publive-image

Advertisment

റിയാദ് : റിയാദ് കലാഭവന്‍ കുടുംബ സംഗമവും യാത്രയയപ്പും സംഘടിപ്പിക്കുന്നു, ഒക്ടോബര്‍ 20 ശനിയാഴ്ച വൈകീട്ട് 6  മണിക്ക് സുലൈ ഖാന്‍ ഇസ്ത്രഹയില്‍ നടക്കും. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന നിമ്മി വര്‍ഗ്ഗീസ്‌, കലാഭവന്‍ ഉപദേശകസമിതി അംഗം മുരളി. എസ് . മണപള്ളി,  എന്നിവര്‍ക്ക് സംഗമത്തില്‍ വെച്ച് യാത്രയയപ്പ് നല്‍കും.

publive-image

ഒക്ടോബര്‍ അഞ്ചിന് പ്രളയം വിഷയമാക്കി അവതരിപ്പിച്ച മണിവീണയാണെന്‍റെ കേരളം എന്ന പരിപാടിയെ കുറിച്ചുളള വിലയിരത്തലും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, പുതുതായി അരങ്ങില്‍ എത്തിക്കുന്ന നാടകത്തെ കുറിച്ചും കുടുംബസംഗമത്തില്‍  ചര്‍ച്ച ചെയ്യുമെന്ന് ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്‌ അറിയിച്ചു.

Advertisment