Advertisment

റിയാദ് കലാഭവൻ കുടുംബസംഗമവും യാത്രയയ്പ്പും

author-image
admin
New Update

റിയാദ്  റിയാദിലെ കലാസാംസ്‌കാരിക സംഘടനയായ റിയാദ് കലാഭവൻ കുടുംബസംഗമവും പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഉപദേശകസമിതി അംഗം മുരളി എസ് മണപള്ളിക്കും വനിതാ അംഗം നിമ്മി വർഗ്ഗീസിനും യാത്രയയപ്പു ചടങ്ങും സംഘടിപ്പിച്ചു.സുലൈയിലുള്ള കാൻസ് ഇസ്തഹയില്‍ നടന്ന പരിപാടിയിൽ നിരവധി കലാഭവൻ കുടുംബാംഗങ്ങൾ പങ്കെടുത്തു,

Advertisment

publive-image

റിയാദ് കലാഭവന്‍ കുടുംബസംഗമം മാധ്യമ പ്രവര്‍ത്തകന്‍ മുജീബ്‌ ചങ്ങരംകുളം ഉത്ഘാടനം ചെയ്യുന്നു.

ഒക്ടോബർ അഞ്ചിന് പ്രളയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച മണിവീണയാണെന്റെ കേരളം പരിപാടിയുടെ വീഡിയോ സംഗമത്തോടനുബന്ധച്ച്‌ വലിയസ്‌ക്രീനിൽ പ്രദർശിപ്പിച്ചു. കുടുബസംഗമം മാധ്യമപ്രവർത്തകനും ക്യാമറമാനുമായ മുജീബ് ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഷാരോൺ ഷെരീഫ് അധ്യക്ഷത വഹിച്ചു.

publive-image

കുടുംബസംഗമത്തിന് ആശംസ നേര്‍ന്നുകൊണ്ട് മാധ്യമ പ്രവര്‍ത്തകന്‍ വി ജെ നസ്ര്റുദ്ദീന്‍ സംസാരിക്കുന്നു.

മാധ്യമപ്രവർത്തകരായ വി ജെ നസ്രുദ്ദീൻ. ജയൻ കൊടുങ്ങല്ലൂർ. രക്ഷാധികാരി ഷാജഹാൻ കല്ലമ്പലം.അയൂബ് കരൂപ്പടന്ന. രാജൻ കാരിച്ചാൽ. വിജയൻ നെയ്യാറ്റിൻകര. രാജൻ നിലമ്പൂർ, സാബു ഫിലിപ്പ്,മജു അഞ്ചല്‍, ഹരിമോന്‍ രാജന്‍ , .ഫഹദ്, .ഷൗക്കത്ത്. ബെസ്റ്റ് കാർഗോ. വിജയകുമാർ. എസ്.പി.ഷാനവാസ്, കെ.കെ സാമുവല്‍, ജോണ്‍സണ്‍ മാര്‍ക്കോസ്, സെലിന്‍ സാഗര , വല്ലി ജോസ്. ആനി സാമുവൽ, ജുമൈല റഷീദ്, ഷീല രാജു .ജിജി ബിനു. എന്നിവർ സംസാരിച്ചു.

publive-image

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന മുരളി എസ് മണപള്ളിക്ക് സംഘടനയുടെ ഉപഹാരം ഷാജഹാന്‍ കല്ലമ്പലം കൈമാറുന്നു .

നാട്ടിലേക്ക് പോകുന്ന മുരളി എസ് മണപള്ളിക്കും. നിമ്മി വർഗീസിനും ഷാജഹാൻ കല്ലമ്പലം. വല്ലി ജോസ് എന്നിവര്‍ ഉപഹാരം നൽകി. മണിവീണയാണെന്‍റെ കേരളമെന്ന പരിപാടിയുടെ മുഖ്യപ്രായോജകരായ ബെസ്റ്റ് കാർഗോക്കുള്ള ഉപഹാരം ചെയർമാൻ ഷാരോൺ ഷെരീഫ് കൈമാറി. സജി കൊല്ലം സ്വാഗതവും ജോർജ്കുട്ടി മാക്കുളത്ത് നന്ദിയും പറഞ്ഞു.

publive-image

പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന നിമ്മി വര്‍ഗ്ഗീസിന് സംഘടനയുടെ ഉപഹാരം വല്ലി ജോസ് കൈമാറുന്നു.

തുടര്‍ന്ന്  ഷിജു, ഗിരിദാസ്. ഗിരീഷ്. തസ്‌നി റിയാസ്, ജോജി കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ ഗാനസന്ധ്യയും അരങ്ങേറി പരിപാടികൾക്ക് മുനീർ. മുജീബ്. ഷിജു. വിക്കി സാമുവൽ. നഹാഖാൻ. ഷിനു നവ്യൻ. തുടങ്ങിയവർ നേതൃത്വം നൽകി..

publive-image

മണിവീണയാണെന്‍റെ കേരളം  മുഖ്യപ്രയോചകര്‍  ആയ ബെസ്റ്റ്‌ കാര്‍ഗോക്കുള്ള ഉപഹാരം    ചെയര്‍മാന്‍ ഷാരോണ്‍ ഷെരീഫ്‌ ബ്രാഞ്ച് മാനേജര്‍ ഷൌകത്തിന് കൈമാറുന്നു  

Advertisment