Advertisment

റിയാദ് കെ.എം.സി.സിയുടെ ഫാഷിസ്റ്റ് വിരുദ്ധ സംഗമം നവ : 15 വ്യാഴാഴ്ച. ഇ.ടി.മുഹമ്മദ് ബഷീർ എം.പി പങ്കെടുക്കും

author-image
admin
New Update

റിയാദ്: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനായി പ്രവാസ ലോകത്തും ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ തുടക്കമെന്നോണം റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (വ്യാഴം) രാത്രി 7 മണിക്ക് അസീസിയയിലെ നെസ്റ്റോ ഹെപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഫാഷിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എം.പി, യൂത്ത് ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സാബിർ എസ്.ഗഫാർ , ജനറൽ സെക്രട്ടറി സി.കെ.സുബൈർ, വൈസ് പ്രസിഡണ്ട് അഡ്വ. ഫൈസൽ ബാബു എന്നിവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

publive-image

രാജ്യത്തിന്റെ മഹിതമായ പൈതൃകങ്ങളെ തച്ചുടച്ച്, മതേതര ജനാതിപത്യ മൂല്യങ്ങളെ ചവിട്ടിമെതിക്കുന്ന മോഡി സർക്കാറിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്നത്  മതേതര വിശ്വാസികളുടെ ബാധ്യതയാണ്. കോർപ്പറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തീറെഴുതുന്ന മോഡി രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ തകർത്തു. പിന്നോക്കക്കാരെയും ന്യൂനപക്ഷങ്ങളെയും തെരഞ്ഞ് പിടിച്ച് ജീവനോടെ ചുട്ട് കൊല്ലുന്ന അതിഭീകരമായ അവസ്ഥാവിശേഷമാണ് നാട്ടിലുള്ളത്. ഫാസിസ്റ്റ് ഭരണകൂട ഭികരതക്കെതിരെ രാജ്യത്തെ ജനാതിപത്യ വിശ്വാസികൾ ഉണർന്ന് പ്രവർത്തിക്കണം. പ്രവാസികൾക്കിടയിൽ ഇതിന്റെ സന്ദേശമെത്തിക്കുകയെന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. റിയാദിലെ മതതര വിശ്വാസികളായ മുഴുവൻ ജനങ്ങളും പരിപാടിയിൽ സംബന്ധിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു -

Advertisment