Advertisment

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഡെലിഗേറ്റ് മീറ്റ് നടത്തി.

author-image
admin
Updated On
New Update

റിയാദ് സമകാലിക ഇന്ത്യയില്‍ നടക്കുന്ന  ആസാം പൗരത്വ പ്രശ്‌നം, കാശ്മീര്‍ മനുഷ്യാവകാശ ലംഘനങ്ങള്‍, ആള്‍ക്കൂട്ട കൊലപാത കങ്ങള്‍, വര്‍ഗ്ഗീയ കലാപങ്ങള്‍ തുടങ്ങിയവയിലെ നിസ്സംഗത തുടങ്ങിയവ ജനാധിപത്യ വിരുദ്ധവും, മനുഷ്യത്വ രഹിത വുമായ ഭരണകൂട നടപടികളും അതിന്റെ മറവില്‍ ന്യൂനപക്ഷ സമൂഹത്തെ ഒടങ്കം അരക്ഷിതാവസ്ഥയില്‍ നിര്‍ത്താന്‍ ശ്രമിക്കു കയും ചെയ്യു ദുഷ്‌ചെയ്തികള്‍ക്കെതിരെ നാം ഉണര്‍ന്ന്‍  പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Advertisment

publive-image

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ ഡെലിഗേറ്റ് മീറ്റില്‍ സാജിദ് നടുവണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു.

മനോഹരമായ ഉദ്ദ്യാനം കണക്കെ സുന്ദരമായ നമ്മുടെ ഭാരതീയ പൈത്യകം കശാപ്പ് ചെയ്ത് കൊണ്ടിരിക്കു സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും ഏറെ പ്രതീക്ഷയാണ് മുസ്ലീംലീഗ്.

ബഹുസ്വര ഇന്ത്യയെ നിലനിര്‍ത്താന്‍ കാലഘട്ടത്തിന്റെ അനിവാര്യമായ ഇടപെടലുകള്‍ക്ക് മുസ്ലീംലീഗ് നേത്യത്വം കൊടുക്കുമ്പോള്‍ കൂടെ നില്‍ക്കാന്‍ നാം ഒരോരുത്തരും തയ്യാറാവണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീംയൂത്ത്‌ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍ പറഞ്ഞു.

റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടി പ്പിച്ച ഡെലിഗെറ്റ് മീറ്റില്‍ ഭയ രഹിത ഇന്ത്യ, എല്ലാവരുടേയും ഇന്ത്യ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായി രുന്നു അദ്ദേഹം.

റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ കല്ലമ്പാറ പരിപാടി ഉദ്ഘാടനം ചെയ്തു. റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ യു.പി മുസ്തഫ, സെക്രട്ടറി നാസര്‍ മാങ്കാവ് ആശംസകള്‍ നേര്‍ന്നു.

സാജിദ് നടുവണ്ണൂരിനുള്ള ഉപഹാരം ജില്ലാ കമ്മിറ്റിക്ക് വേണ്ടി അഷ്‌റഫ് അച്ചൂര്‍, പേരാമ്പ്ര മണ്ഡലം കമ്മിറ്റിക്ക് വേണ്ടി മുഹമ്മദ്, ബാലുശ്ശേരി മണ്ഡലം കമ്മിറ്റിക്ക് വേണ്ടി റസാഖ് മയങ്ങില്‍, കോഴിക്കോട് സിറ്റി കമ്മിറ്റിക്ക് വേണ്ടി സൈതു മീഞ്ചന്ത എിവര്‍ നല്‍കി. റിയാദ് കോഴിക്കോട് ജില്ലാ കെ.എം. സി.സി പ്രസിഡണ്ട് അഷ്‌റഫ് അച്ചൂരിന്റെ അദ്ധ്യക്ഷ തയില്‍ ചേര്‍ പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ ഫറോക്ക് സ്വാഗതവും കുഞ്ഞഹമ്മദ് കായണ്ണ നന്ദിയും പറഞ്ഞു.

ജാഫര്‍ സാദിഖ് പുത്തൂര്‍മഠം, ഹനീഫ മൂര്‍ഖനാട്, ലത്തീഫ് മടവൂര്‍, ശഹീല്‍ കല്ലോട്, മുഹമ്മദ് പേരാമ്പ്ര, അഷ്‌റഫ് കുന്ദ മംഗലം, റാഷിദ് ദയ, ഹാരിസ് പേരാമ്പ്ര, സിറാജ് മേപ്പയൂര്‍, കോയ പാലോളി, ബഷീര്‍ നടുവണ്ണൂര്‍, അബ്ദുല്‍ സലാം വള്ളി യോത്ത്, താജുദ്ധീന്‍ പേരാമ്പ്ര, മന്‍സൂര്‍ കുന്ദമംഗലം, ലത്തീഫ് മാവൂര്‍, അസീസ് നടേരി, സിദ്ധീക് കുറോളി, എിവര്‍ നേത്യത്വം നല്‍കി.

 

Advertisment