Advertisment

റിയാദ് കെ.എം.സി.സി മാപ്പിളപ്പാട്ട് മത്സരം; അനസ് മാണിയൂർ ഒന്നാം സ്ഥാനവും നിഷാദ് നടുവിൽ രണ്ടാം സ്ഥാനവും ആയിഷ മനാഫ് മൂന്നാം സ്ഥാനവും നേടി

author-image
admin
Updated On
New Update

റിയാദ് : തനിമയാർന്ന മാപ്പിളപ്പാട്ടിന്റെ ഈരടികൾ റിയാദിലെ യുവഗായകരുടെ നാവിൻ തുമ്പിൽ നിന്നും പെയ്തിറങ്ങിയ പ്പോൾ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വേറിട്ട അനുഭവ മായി. മത്സരത്തിൽ അനസ് മാണിയൂർ ഒന്നാം സ്ഥാനവും നിഷാദ് നടുവിൽ രണ്ടാം സ്ഥാനവും ആയിഷ മനാഫ് മൂന്നാം സ്ഥാനവും നേടി.

Advertisment

publive-image

റിയാദ് കെ.എം.സി.സി മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയികള്‍ ; (ഇടത്ത് നിന്ന് ) അനസ് മാണിയൂർ ഒന്നാം സ്ഥാനം നിഷാദ് നടുവിൽ രണ്ടാം സ്ഥാനം ആയിഷ മനാഫ് മൂന്നാം സ്ഥാനം 

റിയാദ് കെ എം സി സി മെഗാ ഇവന്റ് സീസൺ 4 ന്റെ ഭാഗ മായി ബത്ഹ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ടി ഉബൈദ് സ്‌മാരക മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനം നിറച്ചു.

പ്രാഥമിക റൗണ്ടിൽ നിന്നും ഫസ്റ്റ് റൗണ്ടിൽ നിന്നുമായി

തിരഞ്ഞെടുത്ത പത്ത് മത്സരാർത്ഥികളാണ്‌ ഫൈനൽ റൗണ്ട് മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. ഇല്യാസ് മാസ്റ്റർ, സലീം ചാലിയം, ഗിരിദാസ് എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലിന്റെ സൂക്ഷ്മമായ വിലയിരുത്തലുകൾക്ക് ശേഷമാണ്‌ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ വിജയികളെ പ്രഖ്യാ പിച്ചത്.

publive-image

സൗദി കെ എം സി സി വർക്കിംഗ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഉപസമിതി ചെയർമാൻ അരിമ്പ്ര സുബൈർ അവതാരകനായിരുന്നു. എം.മൊയ്തീൻ കോയ, അബ്ദുള്ള വല്ലാഞ്ചിറ, യു പി മുസ്തഫ, അനിൽകുമാർ സംസാരിച്ചു.

publive-image

അബ്ദുസലാം തൃക്കരിപ്പൂർ. മജീദ് പയ്യന്നൂർ, സഫീർ മുഹമ്മദ്, ഷാഹിദ് മാസ്റ്റർ ഫൈസൽ ചേളാരി, ബഷീർ ചേറ്റുവ, മുനീർ കുനിയിൽ, ഷഫീഖ് കൂടാളി, ഇസ്മായിൽ കരോളം, ലത്തീഫ് മാവൂർ എന്നിവർ പരിപാടി നിയന്ത്രിച്ചു. പി സി മജീദ് സ്വാഗതവും മാമുക്കോയ തറമ്മൽ നന്ദിയും പറഞ്ഞു. ഗ്രാൻഡ് ഫിനാലെക്ക് ശേഷം റിയാദിലെ പ്രമുഖ ഗായകർ അണിനിരന്ന മെഹ്ഫിൽ സന്ധ്യയും അരങ്ങേറി.

Advertisment