Advertisment

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സൗദി ദേശിയ ദിനാഘോഷം സംഘടിപ്പിച്ചു

author-image
admin
Updated On
New Update

റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി തൊണ്ണൂറാമത് സൗദി ദേശിയ ദിനാഘോഷ പരിപാടികൾ എക്സിറ്റ് പതിനെട്ടിലെ സലാഹിയ ഇസ്തിറാഹയിൽ വച്ചു നടന്നു. കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ, സൗദി ദേശിയ ഗാനലാപനം, സൗഹൃദ ഫുട്ബാൾ, ഇശൽ വിരുന്ന്,തുടങ്ങി വിവിധ പരിപാടികളോടെയാണ് സമൂചിതമായ ആഘോഷ പരിപാടികൾ നടന്നത്.

Advertisment

publive-image

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി തൊണ്ണൂറാമത് സൗദി ദേശിയ ദിനാഘോഷ പരിപാടികളിൽ നിന്നും

സംസ്‍കാരിക ചടങ്ങ് സൗദി കെഎംസിസി ദേശിയ സമിതി അംഗം ഉസ്മാൻ അലി പാലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശരീഫ് അരീക്കോട് അധ്യക്ഷൻ ആയിരുന്നു.

സത്താർ താമരത്ത് സൗദി ദേശിയ ദിന സന്ദേശം നൽകി.

കെഎംസിസി ദേശിയ സമിതി അംഗം ഷുഹൈബ് പനങ്ങാങ്ങര, ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ്‌ മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.

അഷ്‌റഫ്‌ കൽപകഞ്ചേരി, യൂനുസ് സലീം താഴെകോട്, റഫീഖ് മഞ്ചേരി, സിദ്ദിഖ് കോനാരി, ഹമീദ് ക്ലാരി, ഇക്ബാൽ തിരൂർ ,ബഷീർ ഇരുമ്പുഴി, ഷാഫി മാഷ് കരുവാരകുണ്ട്, ഷറഫ് പുളിക്കൽ, മജീദ് മണ്ണാർമല, ഖാലിദ് കൊന്നാത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

 

Advertisment