Advertisment

റിയാദില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുവാവിന്‍റെ കുടുംബത്തിന് നീതി ലഭിക്കുംവരെ വരെ മുന്നോട്ട് പോകുമെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ്

author-image
admin
New Update

publive-image

Advertisment

റിയാദ്: സുലൈയിലെ ഒരു മരണവിഷയവുമായി കൊൽക്കത്ത മുസ്‌ലിംലീഗ്‌ ഘടകം അബു ഹുസ്സൈൻ സാഹിബും റിയാദ് കെഎംസിസി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് സിപി മുസ്തഫ സാഹിബും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗിനെ ബന്ധപ്പെടുകയും ഇതിന്റെ അടിസ്ഥാനത്തിൽ എംബസിയിൽ വിവരം നൽകുകയും ചെയ്ത അവസരത്തിലാണ് മരണപ്പെട്ട സഹോദരന്റെ കുടുംബം, ഇദ്ദേഹത്തെകുറിച്ച് കുറച്ചുദിവസങ്ങളായി ഒരുവിവരവും ഇല്ലെന്നു കാണിച്ച് എംബസിയിൽ പരാതിപ്പെട്ടതായും എംബസിയുടെ അന്വേഷണത്തില്‍ പോലീസിൽ നിന്നും അദ്ദേഹം മരണപ്പെട്ടതായും അറിയാന്‍ സാധിച്ചത്.

വെൽഫെയർവിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ പോലീസിൽ നിന്നും റിയാദ് ഇന്തൃൻ എംബസിയിൽ നിന്നും കിട്ടിയവിവരങ്ങൾ യഥാക്രമം കൊൽക്കത്തയിലെ കുടുംബത്തെ അറിയിക്കുകയും ഈ വിഷയത്തിൽ കുടുബങ്ങളുടെ ഭാഗത്ത്നിന്നും വീംഗിന് കേസിൽ ഇടപെടാനുളള അനുവാദം നൽകുവാനും മറ്റു നടപടികൾ പൂർത്തീകരിച്ച് ബോഡി ഉടനെ നാട്ടിലെത്തിക്കുവാനുമുളള ലെറ്റെർ എംബസിയിൽ അയക്കുകയും ചെയ്തതിനെ തുടർന്ന് മരണപ്പെട്ട സഹോദരൻറെ രേഖകൾ പരിശോധിച്ചപ്പോള്‍ സ്പോൺസറിൽ നിന്നും ഒളിച്ചോടി ജോലിചെയ്തുവരികയായിരുന്നു എന്നു കണ്ടെത്തി.

ഈ വിവരങ്ങൾ എല്ലാം എംബസി ഉദ്ദോഗസ്ഥരെ അറിയിക്കുകയും പോലീസിൽ നിന്നും ഫോറൻസിക്കിൽ നിന്നും റിപ്പോർട്ടുകൾ കൈപറ്റുകയും ബോഡി നാട്ടിലേക്കയക്കാനാവശ്യമായ (സാമ്പത്തിക സഹായവും എമർജൻസി പാസ്പ്പോർട്ടു ഉൾപ്പെടെ) എല്ലാ നടപടികളും എംബസിയുടെ ഭാഗത്തുനിന്നും വളരെ പെട്ടെന്ന് തന്നെ നടക്കുകയും ചെയ്തു.

പോലീസിൽ മരണവിവരം അന്വേഷിച്ചപ്പോഴാണ് ഇത് ഒരു കൊലപാതകമാണന്നറിഞ്ഞതും ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കൾ തമ്മിലുണ്ടായ അടിപിടിയിൽ വയറിനും ചെസ്റ്റിനും മാരകമായ കുത്തേൽക്കുകയും ചെയ്തപാടുകൾ ഉളളതായും ഇസ്തംബൂൾ റോഡിൽ ആളൊഴിഞ്ഞ മതിൽ കെട്ടിനുളളിൽ അഴുകിയ നിലയിലുമാണ് ബോഡി കാണപ്പട്ടത് എന്നും വിവരം ലഭിച്ചു.

ഈ വിഷയത്തിൽ മൂന്ന് ഇന്തൃക്കാരും രണ്ട് ബംഗ്ലാദേശികളും പോലീസ് അന്വേഷണവിധേയമായി പിടികൂടുകയും പിന്നീട് ഒരു ഇന്തൃക്കാരനെ വിട്ടയക്കുകയും ചെയ്തതായും പോലീസ് അറിയിച്ചു.

മാതാപിതാക്കളുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം ബോഡി റിയാദിൽ നിന്നും എമിറേറ്റ് വിമാനത്തിൽ ദുബായ് വഴി ബോഡി കൊൽക്കത്ത വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റു വാങ്ങി സംസ്കരിച്ചു. ഫാമിലിക്ക് കിട്ടേണ്ട നീതി കിട്ടും വരെ ഈ വിഷയവുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർവിംഗ് മുന്നോട്ട് പോവുമെന്ന് ചെയർമാൻ റഫീഖ് പുല്ലൂരും ജനറൽ കൺവീനർ ഷറഫ് പുളിക്കലും അറിയിച്ചു.

soudi news
Advertisment