Advertisment

റിയാദ് ഒയാസീസ് പരിപാടി പുനരാരംഭിക്കുന്നു.മേള മൂന്ന് മാസം നീണ്ടു നില്‍ക്കും.

author-image
admin
New Update

റിയാദ്: കൊവിഡ് ഭീതി കുറഞ്ഞതോടെ സൗദിയിൽ ടൂറിസം ലക്ഷ്യം വെച്ച് ജനറൽ എൻറർടെയിൻറ്മെൻറ് അതോറിറ്റി പ്രഖ്യാപിച്ച വൻകിട വിനോദ പദ്ധതികളിൽ ആദ്യത്തേതായ ‘റിയാദ് ഒയാസീസ്’ എന്ന വാണിജ്യ വിനോദ പരിപാടി ഞായറാഴ്ച തുടങ്ങും.

Advertisment

publive-image

ശീതകാലത്തെ വരവേറ്റുള്ള വാണിജ്യ വിനോദ ഭക്ഷ്യ മേളയാണ് ‘റിയാദ് ഒയാസിസ്’. മൂന്ന് മാസം നീണ്ടു നിൽക്കുന്നതാണ് മേള. റിയാദ് നഗരത്തിന്റെ വടക്ക് ഭാഗത്തുള്ള ഉത്സവ നഗരിയിലാണ് റിയാദ് ഒയാസിസ് പരിപാടികൾ അരങ്ങേറുന്നത്.

കലാകായിക പരിപാടികൾ, സംഗീത പരിപാടികൾ, ഭക്ഷ്യമേളകൾ എന്നിവയുണ്ടാകും. ലോകോത്തര റെസ്റ്റോറൻറുകൾ ഇവിടെ മേളയിലുണ്ട്.കഴിഞ്ഞ വർഷം പ്രഖ്യാപിച്ച മുന്നൂറോളം വൻകിട പരിപാടികൾ കോവിഡ് കാരണം റദ്ദാക്കിയിരുന്നു.

publive-image

ശതകോടി കണക്കിന് വരുമാനം നേടിയ മേഖലയുടെ തിരിച്ചു വരവിന് കൂടിയാണ് ‘റിയാദ് ഒയാസിസ്’ തുടക്കം കുറിക്കുന്നത്. ഇതോടെ രാജ്യത്തെ ഹോട്ടൽ, ടൂറിസം, വ്യാപാര മേഖലകൾ വലിയ പ്രതീക്ഷയിലാണ്.

അൽ-അമ്മരിയയ്ക്കും ദിരിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റിയാദ് നഗരത്തിന് തൊട്ടപ്പുറത്തുള്ള മനോഹരമായ  മരുഭൂമി പ്രദേശം ആധുനിക ആഡംബരങ്ങളെ കൊണ്ട് അലംകൃതമാണ് രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരം, തത്സമയ വിനോദം, മികച്ച ഡൈനിംഗ് എന്നിവയ്‌ക്കൊപ്പം ബഹുരാഷ്ട്ര സാംസ്കാരിക സംഗീതവും തത്സമയ പ്രകടനങ്ങളും അനുഭവിക്കാനുള്ള അവസരം റിയാദ്  ഒയാസിസ് പരിപാടിയുടെ മാറ്റ് കൂട്ടുന്നു..

ഒയാസിസ് “ഗ്ലാമ്പുകൾ” - “ഗ്ലാമറസ് ക്യാമ്പുകൾ”  എട്ട് പേരെ ഉൾക്കൊള്ളാൻ പ്രാപ്തിയുള്ള, മനോഹരമായി അലങ്കരിച്ച കുടിലുകളില്‍   ലിവിംഗ് റൂമുകൾ, ഡൈനിംഗ് ഏരിയകൾ, ആഡംബര  ബാത്ത്റൂമുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. കുടുംബമായി ചിലവിടാന്‍ വരുന്നവര്‍ക്ക് വലിയൊരു അനുഭവം തീര്‍ക്കുകയാണ് റിയാദ് ഒയാസീസ്

ജാപ്പനീസ് റെസ്റ്റോറന്റ് സുമ, ലാറ്റിൻ അമേരിക്കൻ ഫ്യൂഷൻ റെസ്റ്റോറന്റ് അമസോണിക്കോ, എമിറാറ്റി അറബിക് റെസ്റ്റോറന്റ് നൈനിവ്, ഗ്രീക്ക് സീഫുഡ് റെസ്റ്റോറന്റ് നമോസ് എന്നിവ പോലുള്ള പ്രശസ്ത അന്താരാഷ്ട്ര സംഘടനകളുടെ പോപ്പ്-അപ്പുകൾക്കൊപ്പം അവാർഡ് നേടിയ അന്താരാഷ്ട്ര പാചകരീതികളും റിയാദ് ഒയാസിസില്‍ ഒരുക്കിയിട്ടുണ്ട്

Advertisment